Kerala News latest news

16 മാർക്ക് 468 ആക്കി; നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച DYFI പ്രവർത്തകൻ അറസ്റ്റിൽ

കൊല്ലത്ത് നീറ്റ് പരീക്ഷാ ഫലത്തിൽ കൃത്രിമം കാണിച്ച് തുടർപഠനത്തിന് ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി സെമിഖാൻ (21) ആണ് അറസ്റ്റിലായത്. മാധ്യമങ്ങളിൽ നിന്ന് മറച്ചുവച്ചായിരുന്നു അറസ്റ്റ്. 29ാം തീയതിയാണ് സെമിഖാൻ അറസ്റ്റിലാകുന്നത്. എന്നാൽ ഇയാളുടെ അറസ്റ്റ് പൊലീസ് മറച്ചു വെച്ചുവെന്നാണ് ആരോപണം.

2021-22 നീറ്റ് പരീക്ഷയിൽ യോഗ്യത നേടാതിരുന്ന സെമിഖാൻ സ്കോർ ഷീറ്റിൽ കൂടുതൽ മാർക്കും ഉയർന്ന റാങ്കും നേടിയതായി കൃത്രിമ രേഖയുണ്ടാക്കി. നീറ്റ് പരീക്ഷയിൽ 468 മാർക്കുണ്ടന്നും തുടർപഠനത്തിന് പ്രവേശനം കിട്ടുന്നില്ലെന്നും കാട്ടി സെമിഖാൻ തന്നെ ഹൈക്കോടതിയിൽ ഹർജി നൽകി. കോടതി നാഷണൽ ടെസ്റ്റിങ് ഏജൻസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയും സംഭവത്തിൽ റൂറൽ എസ്പി നേരിട്ട് അന്വേഷണം നടത്താൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.

പൊലീസ് സൈബർ സെൽ വിഭാഗവും ചിതറ പൊലീസും നടത്തിയ അന്വേഷണത്തിൽ രേഖ കൃത്രിമമാണെന്ന് തെളിഞ്ഞത്. യഥാർഥത്തിൽ 16 മാർക്ക് ആണ് ഇയാൾക്ക് പരീക്ഷയിൽ ലഭിച്ചിരുന്നത്. എന്നാലിത് 468 മാർക്ക് ആക്കി വ്യാജരേഖയുണ്ടാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഈ മാസം 29 ന് സെമിഖാനെ പിടികൂടിയെങ്കിലും പൊലീസ് കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

29ാം തീയതിയാണ് സെമിഖാൻ അറസ്റ്റിലാകുന്നത്. എന്നാൽ ഇയാളുടെ അറസ്റ്റ് പൊലീസ് മറച്ചു വെച്ചുവെന്നാണ് ആരോപണം. കൊല്ലം റൂറൽ മേഖലയിലെ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ കൃത്യമായി തന്നെ പൊലീസ് മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. എന്നാൽ സെമിഖാനെ കോടതിയിൽ ഹാജരാക്കിയ വിവരം പ്രാദേശിക ലേഖകരെ പോലും അറിയിച്ചില്ല. ഡിവൈഎഫ്‌ഐ പ്രവർത്തകനും ബാലസംഘം കടയ്ക്കൽ കോ-ഓർഡിനേറ്ററുമായിരുന്നു സെമിഖാൻ.

Related posts

ഹണിട്രാപ്പിൽ 68 കാരനെ കുടുക്കി 23 ലക്ഷം തട്ടി; വേ്‌ളാഗറും ഭർത്താവും പിടിയിൽ

Editor

‘സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന്’; മുഖ്യമന്ത്രി

Akhil

കടം വാങ്ങിയ പണം നൽകിയില്ല, കാമുകിയെ ശല്യപ്പെടുത്തി; ഡല്‍ഹിയില്‍ മേലുദ്യോഗസ്ഥനെ കൊന്ന് കുഴിച്ചുമൂടി സര്‍ക്കാര്‍ ജീവനക്കാരന്‍

Akhil

Leave a Comment