Kerala News latest news

Nipah Virus| നിപ: ഹൈ-റിസ്ക് സമ്പർക്ക പട്ടികയിലെ 61 പേരുടെ സ്രവ പരിശോധനാഫലങ്ങൾ നെഗറ്റീവ്

കോഴിക്കോട്: നിപയുമായി ബന്ധപ്പെട്ട 61 പേരുടെ സ്രവ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഹൈ റിസ്ക് സമ്പർക്ക പട്ടികയില്ഡ ഉണ്ടായിരുന്നവരുടെ ഫലമാണിത്. ഇതിൽ അവസാനമായി നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവർത്തക അടക്കമുള്ളവരും ഉൾപ്പെടും.

കഴിഞ്ഞ 11ാം തീയതി മരിച്ച ഹാരിസുമായി ഇടപഴകിയ ആളുടെ സ്രവ പരിശോധന ഫലവും നെഗറ്റീവ് ആണെന്നും മന്ത്രി പറഞ്ഞു. മലപ്പുറം ജില്ലയിൽ 22 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഐസിയുവിൽ പ്രവേശിപ്പിച്ച ആളുമായി ബന്ധമുള്ള കൂടുതൽപേർ ആശുപത്രിയിൽ എത്തിയിരുന്നു. 13 പേർ ഇന്നലെ എത്തിയിട്ടുണ്ട്. ഇവരുടെ സ്രവ പരിശോധനയും നടത്തുകയാണ്.

കേന്ദ്ര സംഘവുമായി ഇന്നും വിശദമായ ചർച്ച നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്‍റെ ശ്രമങ്ങളെ പ്രകീർത്തിച്ചു. കേന്ദ്രത്തിൽ നിന്നും എത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

ALSO READ:I.N.D.I.A ഏകോപന സമിതിയുടെ ഭാഗമാകേണ്ടെന്ന് സിപിഎം; പ്രതിനിധിയെ അയക്കില്ല

Related posts

പ്രതികൾ കടയിൽ നിന്ന് വാങ്ങിയത് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ്; കടയിൽ ഫോൺ ചോദിച്ചത് സ്ത്രീ; സംശയം തോന്നാതിരിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ

Akhil

കോളേജുകളിൽ ടൂറിസം ക്ലബുകൾ വരുന്നു

Sree

പ്രധാനമന്ത്രിയുടെ വസതി വളയാൻ ആം ആദ്മി പാര്‍ട്ടി: മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്

Akhil

Leave a Comment