Kerala News latest news must read Trending Now

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും

അന്തരിച്ച നടൻ കുണ്ടറ ജോണിയുടെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും.

ഇന്ന് രാവിലെ 10 മണിക്ക് കൊല്ലം കടപ്പാക്കട സ്പോർട്ട്സ് ക്ലബിൽ പൊതു ദർശനത്തിന് ശേഷം മൃതദേഹം ഉച്ചയോടെ കുണ്ടറയിലെ കുടുംബവീട്ടിലേക്ക് കൊണ്ടു പോകും.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച കുണ്ടറ ജോണി, അവസാനമായി വേഷമിട്ട ചിത്രം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ.

മോഹൻലാലിനൊപ്പം കിരീടത്തിൽ ചെയ്ത പരമേശ്വരൻ എന്ന കഥാപാത്രവും ചെങ്കോലിലെ കഥാപാത്രവും ഏറെ ശ്രദ്ധേയമായി.

കൊല്ലം ജില്ലയിലെ കുണ്ടറയിലാണ് ജോണി ജനിച്ചത്. പിതാവ് ജോസഫ്, അമ്മ കാതറിൻ. കൊല്ലം ഫാത്തിമ മാതാ കോളജ്, ശ്രീ നാരായണ കോളജ്എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജിൽ പഠനകാലത്ത് കൊല്ലം ജില്ലാ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു.

1978ൽ ഇറങ്ങിയ നിത്യവസന്തം ആയിരുന്നു ആദ്യ സിനിമ. പിന്നാലെ എ.ബി. രാജിന്റെ കഴുകൻ, ചന്ദ്രകുമാറിന്റെ അഗ്നിപർവതം, കരിമ്പന, രജനീഗന്ധി, ആറാം തമ്പുരാൻ, ​ഗോഡ് ഫാദർ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾ.

പതിയ പതിയെ മലയാളസിനിമയിലെ പധാന വില്ലനായി മാറിക്കഴിഞ്ഞിരുന്നു കുണ്ടറ ജോണി. മലയാളത്തിന് പുറമേ തെലുങ്കു,തമിഴ്, കന്നഡ ഭാഷകളിലെ ചില ചിത്രങ്ങളിലും ജോണി അഭിനയിച്ചു. ഭാര്യ : ഡോ. സ്റ്റെല്ല.

ALSO READ:വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്; പൊലീസ് കേസെടുത്തു

Related posts

കൊടുംചൂടില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Sree

സ്പാനിഷ് ലീഗില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും

Akhil

ഓർഡർ ചെയ്ത റെസ്റ്റോറൻ്റിൽ നിന്ന് ഭക്ഷണം എത്തിച്ചില്ല; സൊമാറ്റോയ്ക്ക് നോട്ടീസ്

Akhil

Leave a Comment