Kerala News latest news must read National News

കാത്തിരിപ്പിന് വിരാമം; സൈബർട്രക്കിന്റെ ഡെലിവറി നവംബർ 30ന് ആരംഭിക്കാൻ ടെസ്ല


2023 നവംബർ 30 -ന് ഉപഭോക്താക്കൾ കാത്തിരിക്കുന്ന സൈബർട്രക്കിന്റെ ഡെലിവറി ആരംഭിക്കുമെന്ന് ടെസ്‌ല. സൈബർട്രക്കിന് ഇതിനകം തന്നെ പത്ത് ലക്ഷത്തിൽ അധികം പ്രീ ബുക്കിംഗ് ലഭിച്ചുകഴിഞ്ഞതായി കമ്പനി അവകാശപ്പെടുന്നു.

ടെസ്‌ല സൈബർട്രക്ക് 2019 അവസാനത്തോടെയാണ് ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്, രണ്ട് വർഷത്തിന് ശേഷം ഇത് ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുമെന്നായിരുന്നു നിർമ്മാതാക്കൾ അന്ന് വാഗ്ദാനം ചെയ്തിരുന്നത്.

ഈ വർഷം മൂന്നാം പാദത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രത്യക്ഷത്തിൽ അതും നടന്നില്ല. എൻട്രി ലെവൽ വിലകൾ നാല് വർഷം മുമ്പ് പ്രഖ്യാപിച്ചതിനേക്കാൾ കൂടുതലായിരിക്കും എന്നതും ശ്രദ്ധേയമാണ്.

ഡെലിവറിയ്ക്ക് മുന്നോടിയായി മാത്രമേ സൈബർട്രക്കിൻ്റെ വിലയും മറ്റ് വിവരങ്ങളും ബ്രാൻഡ് പുറത്ത് വിടുകയുളളു എന്നാണ് പ്രതീക്ഷിക്കുന്നത്.

ടെക്‌സസിലെ ജിഗാ ഫാക്ടറിയിൽ നിന്നാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കി പുറത്തിറക്കിയിരുന്നു.

സാങ്കേതിക മികവിൽ വലിയ അത്ഭുതമായിരിക്കും വാഹന വിപണിയിൽ ടെസ്ലയുടെ സൈബർ ട്രക്ക് എത്തിക്കുക. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനം വാഹനത്തിന്റെ പ്രധാനമാണ്.

ഫോണും ടെസ്ല ആപ്പും തമ്മിലും ബന്ധിപ്പിച്ചിരിക്കുന്ന സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവർത്തനം.

കൂടാതെ സിംഗിൾ ചാർജിൽ 800 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഹനം വാഗ്ദാനം ചെയ്യുമെന്നാണ് ടെസ്‌ല പറയുന്നത്.

പ്രതിവർഷം 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം യൂണിറ്റിന്റെ വരെ വിൽപ്പനയാണ് സൈബർ ട്രക്കിലൂടെ ടെസ്ല ലക്ഷ്യമിടുന്നത്. 2024 ആകുന്നതോടെ ഉത്പാദനം വർധിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.

ALSO READ:കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെ; എച്ച് ഡി ദേവഗൗഡ

Related posts

കോഴിക്കോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

Akhil

ഇന്ന് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Akhil

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

Akhil

Leave a Comment