Kerala News latest news

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ ആറ് ജില്ലകളിൽ; കാലവർഷം കേരളത്തിൽ വ്യാപിച്ചതായി കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് കാലവർഷം പൊതുവെ ദുർബലമെങ്കിലും അറബിക്കടലിലെ അതിതീവ്ര ചുഴലിക്കാറ്റായ ബിപോർജോയുടെയും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റെയും സ്വാധീനമാണ് നിലവിൽ മഴ ശക്തമാകാൻ കാരണം.

കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നാളെ യല്ലോ അലർട്ട്. കാസർഗോഡും കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ കാലവർഷം കേരളം മൊത്തത്തിൽ വ്യാപിച്ചു. നിലവിൽ കാലവർഷം കർണാടകയിലെ കാർവാർ വരെ എത്തിയതായി കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള-കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Related posts

വിവിധ ബ്രാൻഡുകളിലുള്ള മദ്യം; കൊല്ലം മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ

Akhil

‘സമാധാനവും സാഹോദര്യവും പ്രോത്സാഹിപ്പിക്കേണ്ട സമയമാണിത്‌: ഭീകരത ഉന്മൂലനം ചെയ്യണം’ ;പ്രധാനമന്ത്രി

Akhil

അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം: പിടിച്ചുമാറ്റാനെത്തിയ പിതാവ് ഓടയിൽ വീണ് മരിച്ചു

Akhil

Leave a Comment