India Kerala News latest news must read

ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാകും അയോധ്യ; ശ്രീരാമന്റെ വരവോടെ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ

അയോധ്യ രാമക്ഷേത്ര വിഷയത്തിൽ പ്രതികരിച്ച് നടൻ അല്ലു അർജുൻ. ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ പുതിയ യുഗത്തിന് തുടക്കമായെന്ന് അല്ലു അർജുൻ പറഞ്ഞു.

വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും അല്ലു അർജുൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

“ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി .

വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അല്ലു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

എന്നാൽ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് രജനികാന്ത് പ്രതികരിച്ചു.. രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി.

എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല.

ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:വീട്ടുകാരെ മയക്കികിടത്തി മോഷണം നടത്തി നേപ്പാൾ സ്വദേശിനി; സംഭവം വർക്കലയിൽ

Related posts

മണൽ മാഫിയ: തമിഴ്‌നാട്ടിൽ 40 ഇടങ്ങളിൽ ഇഡി റെയ്ഡ്

Akhil

ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു

Akhil

കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ ലോണ്‍?; തട്ടിപ്പുകാർ യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു

Akhil

Leave a Comment