Kerala News latest news must read National News

അണ്ണാ ഒരേയൊരു തവണ കാരവൻ കാണിച്ചുതരുമോയെന്ന് കുട്ടികൾ; സന്തോഷത്തോടെ സ്വീകരിച്ച്‌ നടൻ സൂരി

ഒട്ടനവധി തമിഴ് സിനിമകളിലൂടെ സുപരിചിതനായ താരമാണ് സൂരി. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം.

തന്റെ ആരാധകരെ ഒപ്പം ചേർത്ത് നിർത്തുന്ന സൂരിയുടെ ഒരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. സൂരിയും ഇരുപതോളം കുട്ടികളുമൊത്തുള്ള രസകരമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഒരു ഗ്രാമത്തിൽ പുതിയ സിനിമയുടെ ചിത്രീകരണ വേളയിൽ കാരവാനിൽ നിൽക്കുന്ന സൂരിയോട് കുട്ടികൾ സംസാരിക്കുന്ന രംഗങ്ങളും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് വിഡിയോയിൽ ഉള്ളത്.

കുട്ടികൾ സൂരിയോട് കാരവാന്‍ കാണണമെന്ന് വളരെ കൗതുകത്തോടെ ചോദിക്കുന്നുണ്ട്. ‘ഒറ്റ തവണ അണ്ണാ , പ്ലീസ് പ്ലീസ്’ എന്ന് സൂരിയോട് ചോദിക്കുന്നുണ്ട്. കുട്ടികളോട് തിരിച്ച് സൂരിയും വളരെ രസകരമായി മറുപടിയും പറയുന്നുണ്ട്. ‘എന്താണ് നിങ്ങൾക്ക് കാണേണ്ടത്? ഇത് അണ്ണന്റെ മേക്കപ്പ് റൂം ആണ്!” എന്ന് മറുപടിയും നൽകുന്നുണ്ട്.

ഒടുവിൽ കുട്ടികളുടെ കൗതുകം കണ്ട് സൂരി എല്ലാവരെയും കാരവാനിനകത്ത് കയറ്റി സൂരി തന്നെ കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുന്നതും കാണാം.

” പുറത്ത് നല്ല വെയിൽ അല്ലെ, അവിടെ ഇരുന്ന് മേക്ക് അപ്പ് ചെയ്യാൻ കഴിയില്ലലോ, ഇവിടെ ഇരുന്നാണ് മേക്ക് അപ്പ് ചെയ്യുന്നത്. അഭിനയിച്ച് കഴിഞ്ഞ് തിരിച്ചു വന്ന് ഇവിടെയാണ് വിശ്രമിക്കുന്നത് ” എന്ന് കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതും കാണാം.

ഒടുവിൽ എല്ലാ കുട്ടികളും കാരവാന്‍ കണ്ട സന്തോഷത്തിൽ ഇറങ്ങി പോവുന്നതോടെ വിഡിയോ അവസാനിക്കുന്നുമുണ്ട്.

ALSO READ:അഫ്ഗാൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു

Related posts

ഇനി പഠനകാലം; മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്‌കൂളുകളിലേക്ക്

Sree

‘ഹരിദാസന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; നിയമനക്കോഴ വിവാദത്തിൽ ഗൂഢാലോചന നടത്തിയവരെ കണ്ടെത്തണമെന്ന് എം.വി ഗോവിന്ദൻ

Akhil

മലപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Akhil

Leave a Comment