ചാൻസലർക്കെതിരെ കേസ് വൈസ് ചാൻസിലർ ഗോപിനാഥ് ഗോപിനാഥ് തുക അനുവദിച്ചതിനെതിരെ പരാതി സർവകലാശാല സിൻഡിക്കേറ്റ് യോഗമാണ് ചാൻസിലർക്കെതിരെ വി സി നൽകിയ കേസുകളിലെ വക്കീൽ ഫീസിനായി ഫണ്ട് അനുവദിച്ചത്. തിരുമാനത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടന പരാതി നൽകി.
ചാൻസലറായ ഗവർണർക്കെതിരെ വൈസ് ചാൻസിലർ വ്യക്തിപരമായി നൽകിയ കേസിന്റെ വക്കീൽ ഫീസ് സർവകലാശാല ഫണ്ടിൽ നിന്ന് അനുവദിച്ചതിനെതിരെയാണ് പരാതി. വ്യക്തിപരമായ കേസുകളിൽ ഫണ്ട് അനുവദിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നാണ് വിമർശനം. കഴിഞ്ഞ 20ന് നടന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലാണ് കേസ് നടത്തിപ്പിനായി വി സി ക്ക് തുക അനുവദിച്ചത്. നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് പ്രതിപക്ഷ അധ്യാപക സംഘടനയായ കെപിസിടിഎ. ചാൻസലർക്കും ഓഡിറ്റ് ഡിപ്പാർട്ട്മെന്റിനും കെ.പി.സി.ടി.എ പരാതി നൽകി.
ഫിനാൻസ് ഓഫീസർ നിയമിക്കപ്പെടുന്ന അതേ സിൻഡിക്കേറ്റ് മീറ്റിങ്ങിൽ തിരക്കിട്ട് ഫണ്ട് അനുവദിച്ചതിലും അന്വേഷണ ആവശ്യം. പരാതികളിന്മേൽ നടപടിയില്ലെങ്കിൽ നിയമപരമായി നീങ്ങുമെന്നും പ്രതിപക്ഷ അധ്യാപക സംഘടന വ്യക്തമാക്കി.