Kerala News latest news must read

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍

കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ഇന്ന് മുതല്‍. 10 മണിക്ക് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ്.

40 രൂപയാണ് ടിക്കറ്റ് നിരക്ക്. ഈ വാട്ടര്‍ മെട്രോ സര്‍വീസ് ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

ടെര്‍മിനലും ടിക്കറ്റ് സംവിധാനവും ട്രയല്‍ റണ്ണും പൂര്‍ത്തിയായതോടെയാണ് ഇന്ന് മുതല്‍ ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്.

20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുക.

2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് അന്ന് മുതല്‍ ചര്‍ച്ചയിലുണ്ടായിരുന്നതാണ്.

കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്.

ALSO READ:ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

Related posts

കേരളത്തിൽ കടന്നു പോകുന്നത് സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷം; കണക്കിൽ 60% കുറവ്

Sree

കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു

sandeep

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം

sandeep

Leave a Comment