Kerala News latest news Sports World News

ട്രെൻഡായി കോലിയുടെ പുതിയ ഹെയർസ്റ്റൈൽ; ഹെയർ സ്‌റ്റൈലിന്റെ ചിലവ് ഒരു ലക്ഷമോ, സ്‌റ്റൈലിസ്‌റ്റ് പറയുന്നത് ഇത്ര

ഐപിഎൽ പതിനേഴാം സീസണിൽ പുത്തൻ ലുക്കിലാണ് വിരാട് കോലി എത്തിയത്.

കോലിയുടെ ഹെയർ സ്‌റ്റൈലിലെ മാറ്റം പ്രകടമായതോടെ ആരാധകർ ലുക്കിനെ ഏറ്റെടുക്കുകയും അത് വൈറൽ ആവുകയും ചെയ്‌തിരുന്നു.

ഇപ്പോഴിതാ ഈ ഹെയർസ്‌റ്റൈലിന്റെ ചിലവിനെ കുറിച്ച് സംസാരിക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ഹെയർ ഡ്രസർ ആലിം ഹക്കീം.

വിരാട് കോലിയുടെ ഹെയർസ്‌റ്റൈലിനായി താൻ എത്ര രൂപ ഈടാക്കിയെന്ന് നേരിട്ട് വെളിപ്പെടുത്തുന്നില്ലെങ്കിലും ഹക്കിം ഒരു ഏകദേശ സൂചന നൽകിയിട്ടുണ്ട്.

“എന്റെ ഫീസ് വളരെ ലളിതമാണ്, ഞാൻ എത്ര തുക ഈടാക്കുമെന്ന് എല്ലാവർക്കും അറിയാം. ഇത് ഒരു ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

അതാണ് എന്റെ ഏറ്റവും കുറഞ്ഞ തുക” ​​എന്നായിരുന്നു അദ്ദേഹം ബ്രൂട്ട് ഇന്ത്യയോട് പറഞ്ഞത്. “

വിരാട് കോലിയുടെ മാത്രമല്ല മറ്റൊരു മുതിർന്ന ഇന്ത്യൻ താരമായിരുന്ന എംഎസ് ധോണിയുടെയും ഹെയർ ഡ്രസർ കൂടിയാണ് ആലിം ഹക്കീം.

താൻ ഈ സേവനത്തിന് ഈടാക്കുന്ന തുകയെ കുറിച്ച് അദ്ദേഹം മനസ് തുറക്കുകയുണ്ടായി.

മഹി സാറും വിരാടും എന്റെ വളരെ പഴയ സുഹൃത്തുക്കളാണ്, അവർ വളരെക്കാലമായി മുടിവെട്ടാൻ എന്റെ അടുത്തേക്കാണ് വരാറുള്ളത്.

ഐപിഎൽ വരുന്നതിനാൽ, ഞങ്ങൾ രസകരമായതും വ്യത്യസ്‌തവുമായ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

കൂടാതെ വിരാടിന് എപ്പോഴും ഇത് നമ്മൾ പരീക്ഷിക്കണം, അടുത്ത തവണ എന്തായാലും നോക്കണം എന്നൊക്കെ പറയാറുണ്ട്” ഹക്കിം പറഞ്ഞു.

ALSO READ:എം.കെ. ശാന്ത അന്തരിച്ചു

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

sandeep

നെതർലാൻ്റിൽ നിന്നും ഓൺലൈനായി മയക്കുമരുന്ന് ഓർഡർ; യുവാവ് അറസ്റ്റിൽ

Sree

വനിതാ ലോകകപ്പ്: ന്യൂസീലൻഡിനെ പിടിച്ചുകെട്ടി ഇന്ത്യ; വിജയലക്ഷ്യം 261 റൺസ്

Sree

Leave a Comment