India investment fraud Kerala News thrissur trending news Trending Now

സേ​ഫ് ആ​ൻ​ഡ് സ്ട്രോ​ങ് നി​ക്ഷേ​പ ത​ട്ടി​പ്പ് കേ​സി​ലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ.

കോയമ്പത്തൂരിൽ നിന്നാണ് പിടിയിലായത്. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ കസ്റ്റഡിയിലാകുന്നത്. കഴിഞ്ഞ ആറിനാണ് ഇയാൾ സംസ്ഥാനം വിട്ടത്.

കഴിഞ്ഞ ദിവസം പൊലീസ് റാണയെ പിടികൂടുന്നതിനായി കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ പ​ങ്കാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ലാ​റ്റി​ലെത്തിയെങ്കിലും സാഹസികമായി രക്ഷപെട്ടിരുന്നു. തൃ​ശൂ​ർ പൊ​ലീ​സെ​ത്തു​മ്പോ​ൾ റാ​ണ ഫ്ലാ​റ്റി​ലു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി പൊ​ലീ​സ് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് റാ​ണ മ​റ്റൊ​രു ലി​ഫ്റ്റി​ൽ ര​ക്ഷ​പ്പെ​ട്ട​ത്. പൊ​ലീ​സ് എ​ത്തു​ന്ന​തി​ന് മു​മ്പ് ഇ​യാ​ള്‍ ബി.​എം.​ഡ​ബ്ല്യൂ കാ​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ പൊ​ലീ​സ് ചാ​ല​ക്കു​ടി​യി​ൽ വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ൾ റാ​ണ അ​തി​ല്‍ ഇ​ല്ലാ​യി​രു​ന്നു.
ഫ്ലാ​റ്റി​ൽ​നി​ന്ന് ഇ​യാ​ൾ പോ​കു​ന്ന സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ​ക്കും അ​ങ്ക​മാ​ലി​ക്കും ഇ​ട​യി​ൽ വെ​ച്ച് ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം ആരംഭിക്കുകയായിരുന്നു.

തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ്ങ് മാർക്കറ്റിംഗ് കൺസൾട്ടൻസിയിലൂടെയാണ് പ്രവീണ് റാണ തട്ടിപ്പ് നടത്തിയത്. നിക്ഷേപകരോട് 48% വരെ റിട്ടേൺ ലഭിക്കുമെന്ന് പറഞ്ഞ് പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചു. ഇത്തരത്തിൽ നൂറ് കോടി രൂപയുടെ തട്ടിപ്പാണ് പ്രവീൺ റാണ നടത്തിയിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ കൂടുതൽ പരാതികൾ വരുന്നുണ്ട്. ഇതോടെ തട്ടിയ പണത്തിന്റെ മൂല്യം 150 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.

കള്ളപ്പണം ഒളിപ്പിക്കാനായി സിനിമയിലും പണം മുടക്കിയെന്നാണ് വിവരം. 2020 ൽ അനൻ എന്ന ചിത്രം നിർമിക്കുകയും ഇതിൽ കേന്ദ്രകഥാപാത്രമായി എത്തുകയും ചെയ്തിട്ടുണ്ട് പ്രവീൺ റാണ. 2022 ലെ ചോരൻ എന്ന സിനിമയും നിർമിച്ച് അതിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പ്രവീൺ റാണയായിരുന്നു.

Related posts

ഛർദിയെ തുടർന്ന് കുഴഞ്ഞുവീണ രണ്ട് വയസുകാരി മരിച്ചു

sandeep

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ

sandeep

ആശുപത്രിയുടെ പരസ്യത്തിന്റെ പ്രതിഫലം; സോനു സൂദ് പകരമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

Sree

Leave a Comment