India Jammu & Kashmir latest news must read

വിഘടനവാദ അനുകൂല പ്രവർത്തനം; ജമ്മു കശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു

ജമ്മു കശ്മീരിൽ വിഘടനവാദ അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സർക്കാർ ജീവനക്കാർക്കെതിരെ നടപടി.

ഒരു ഡോക്ടറും പൊലീസ് കോൺസ്റ്റബിളും ഉൾപ്പെടെ നാലുപേരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സർക്കാർ സർവീസിലിരിക്കെ ഭീകര സംഘടനകളെ സഹായിച്ചുവെന്നാണ് ഇവർക്കെതിരായ കണ്ടെത്തൽ.

ശ്രീനഗർ ഗവൺമെന്റ് മെഡിക്കൽ കോളജിലെ മെഡിസിൻ അസോസിയേറ്റ് പ്രൊഫസർ ഡോ. നിസാർ ഉൾ ഹസ്സൻ, ജമ്മു കശ്മീർ പൊലീസ് കോൺസ്റ്റബിൾ അബ്ദുൾ മജീദ് ഭട്ട്, വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകനായ ഫാറൂഖ് അഹമ്മദ് മിർ, ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി ബെയററായ ഗുലാം മുഹമ്മദ് എന്നിവർക്കെതിരെയാണ് നടപടി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ച ദിവസം തന്നെ ഡോ. നിസാർ ഉൾ ഹസനെ പിരിച്ചുവിട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയെന്നതും കൗതുകകരമാണ്.

സർക്കാർ സർവീസിലിരിക്കെ പാകിസ്ഥാൻ ഭീകര സംഘടനകളെ സഹായിച്ചു എന്നാരോപിച്ച് കേന്ദ്ര ഭരണ പ്രദേശത്ത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 50 ലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ALSO READ:പഞ്ചാബിൽ മൂന്ന് ഭീകരർ അറസ്റ്റിൽ; വൻ ആയുധ ശേഖരം പിടിച്ചെടുത്തു

Related posts

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

Gayathry Gireesan

‘ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന ആശയം നുണ’; രാഹുൽ ഗാന്ധി

Akhil

ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പുറത്തുവന്നില്ല; ടൈറ്റൻ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ

Akhil

Leave a Comment