India latest news must read

റോബിൻ ബസ് പുറത്തിറങ്ങി; പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷം ബസ് തമിഴ്നാട് MVD വിട്ടു നൽകി


തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി. പെർമിറ്റിൽ ലംഘനത്തിന് പിഴ അടച്ച ശേഷമാണ് ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് വിട്ടു നൽകിയത്.

പെർമിറ്റ് ലംഘിച്ചു എന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂർ ഗാന്ധിപുരം ആർടിഒ ബസ് പിടിച്ചെടുത്തത്.

10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാൻ അധികൃതർ തീരുമാനിച്ചത്.

കോയമ്പത്തൂർ സെൻട്രൽ ആർടിഒയുടെതാണ് നടപടി.‌ ഇന്ന് വൈകീട്ട് മുതൽ സർവീസ് പുന:രാരഭിക്കുമെന്ന് ബസ് ഉടമ ​ഗിരീഷ് അറിയിച്ചു.

രണ്ടാംദിനം സർവീസിന് ഇറങ്ങിയ റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്.

കോയമ്പത്തൂരിലേക്ക് സർവീസ് നടത്തിയ ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്.

ALSO READ:പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

Related posts

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan

‘ഓപ്പറേഷൻ തിയറ്ററിൽ രോഗികളുടെ സുരക്ഷക്കാവശ്യമായ പ്രോട്ടോക്കാൾ’; ശിരസും കൈയും മൂടുന്ന ആവശ്യത്തെ എതിർത്ത് IMA

Akhil

ചരിത്ര തീരുമാനവുമായി കുസാറ്റ്; വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി; ഹാജരിൽ 2 ശതമാനം ഇളവ്, കേരളത്തിലാദ്യം

Sree

Leave a Comment