kerala latest news

‘ഓപ്പറേഷൻ തിയറ്ററിൽ രോഗികളുടെ സുരക്ഷക്കാവശ്യമായ പ്രോട്ടോക്കാൾ’; ശിരസും കൈയും മൂടുന്ന ആവശ്യത്തെ എതിർത്ത് IMA

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയറ്ററില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ. രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പ്രോട്ടോക്കാൾ ഓപ്പറേഷൻ തിയറ്ററിൽ പാലിക്കണമെന്നും രോഗിയാണ് പ്രധാനമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് സുൽഫി നുഹ് പറഞ്ഞു.

ഓപ്പറേഷൻ തീയറ്ററിൽ രോഗികളാണ് പ്രധാനം. രോഗികളുടെ സുരക്ഷയ്ക്കും ശുചിത്വത്തിനുമാണ് ഡ്രസ് കോഡ് ഉൾപ്പെടെ പ്രോട്ടോകോൾ തയ്യാറാക്കിയിട്ടുള്ളത്. ഇത് പാലിച്ച് മുന്നോട്ട് പോകണമെന്നും ഐഎംഎ അറിയിച്ചു വിവിധ ബാച്ചുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കഴിഞ്ഞ 26 ന് സംയുക്തമായി ഒപ്പിട്ട് കത്ത് നൽകിയത്.

വിദ്യാർത്ഥികളുടെ ആവശ്യം കോളജ് പ്രിൻസിപ്പൽ ഡോക്ടർമാർ അംഗങ്ങളായ ഹൈജീൻ കമ്മിറ്റിയ്ക്ക് വിടാൻ ഇരിക്കെയാണ് ഐഎംഎ നിലപാട് വ്യക്തമാക്കിയത്. ഏഴ് വിദ്യാർത്ഥിനികളാണ് ഒപ്പറേഷൻ തീയറ്ററിന് ഉള്ളിലും ശിരോവസ്ത്രവും നീളന്‍ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയത്.

എം ബി ബി എസ് ക്ലാസുകളിൽശിരോവസ്ത്രം ധരിക്കാൻ നിലവിൽ അനുമതിയുണ്ട്. സർജൻമാരുടെയും, ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിന്റെയും യോഗം അപേക്ഷയിൽ തീരുമാനം എടുക്കുമെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

Related posts

പത്തനംതിട്ടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Sree

ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Akhil

‘പരീക്ഷാഫലം വന്നു, സാരംഗിന് ഫുൾ A+’; ഫലം അറിയാൻ കാത്തുനിൽക്കാതെ സാരംഗ് യാത്രയായി.

Sree

Leave a Comment