Football Kerala News latest news must read National News Trending Now World News

നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്


ഫുട്‌ബോൾ സൂപ്പർ താരം നെയ്മറിന്റെ പരുക്ക് ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്. 6 മാസത്തിൽ കൂടുതൽ വിശ്രമം ആവശ്യമാണെന്നാണ് റിപ്പോർട്ട്.

അൽഹിലാൽ ക്ലബ്ബിന്റെ ഈ സീസണും ബ്രസീലിൻറെ ലോകകപ്പ് യോഗ്യതാ റൌണ്ട് മത്സരങ്ങളിൽ പലതും താരത്തിന് നഷ്ടപ്പെടും.

അടുത്ത മാസം ഇന്ത്യയിൽ മുംബെ സിറ്റിക്കെതിരായ അൽഹിലാലിന്റെ മത്സരത്തിൽ നെയ്മർ ഉണ്ടാകില്ല എന്നു ഉറപ്പായി.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കഴിഞ്ഞ ദിവസം ഉറുഗ്വെക്കെതിരായ മത്സരത്തിലാണ് ബ്രസീൽ സൂപ്പർ താരം നെയ്മറിന് ഗുരുതരമായി പരുക്കേറ്റത്.

താരത്തിന്റെ ഇടത് കാൽമുട്ടിൽന പൊട്ടലുണ്ട്. അടുത്ത ദിവസം ശസ്ത്രക്രിയക്ക് വിധേയനാകും. 6 മാസത്തിൽ കൂടുതൽ താരത്തിനു കളിക്കളത്തിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

സൗദിയിലെ അൽഹിലാൽ താരമായ നെയ്മറിന്റെ പരുക്ക് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. ഈ സീസണിൽ അൽ ഹിലാലിന് വേണ്ടി കളിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ നവംബർ ആറിന് മുംബെയിൽ നടക്കുന്ന അൽഹിലാൽ – മുംബെ സിറ്റി മത്സരത്തിൽ നെയ്മർ ഉണ്ടാകുമെന്ന റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും പരുക്കോടെ അതിനുള്ള സാധ്യതയും ഇല്ലാതായി. നെയ്മറുമായുള്ള കരാർ നിലനിർത്തി പുതിയൊരു താരത്തെ അൽഹിലാൽ ക്ലബ്ബ് ഇറക്കാൻ സാധ്യത ഉണ്ടെന്നാണ് കായിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന്റെ അടുത്ത മത്സരങ്ങളും താരത്തിനു നഷ്ടമാകും. കോപ്പ അമേരിക്കയ്ക്ക് മുമ്പ് പരിക്ക് ഭേദമാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീൽ ഫൂട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു.

പരുക്ക് മാനസികമായി ഏറെ വേദനിപ്പിക്കുന്നു എന്നും തന്റെ ജീവിതത്തിലെ മോശം സമയമാണ് ഇതെന്നും നെയ്മർ പ്രതികരിച്ചു. പരുക്ക് കാരണം 6 മാസത്തോളം പുറത്തിരുന്ന നെയ്മർ ഒരു മാസം മുമ്പാണ് കളത്തിൽ തിരിച്ചെത്തിയത്.

ALSO READ:മുഖ്യമന്ത്രി ഉള്ളുകൊണ്ട് ബിജെപിയ്ക്കൊപ്പം, പുറത്തു നടത്തുന്ന പ്രസ്താവനകൾ ജനങ്ങളെ വഞ്ചിക്കാൻ; പി.എം.എ സലാം

Related posts

എസ് പി ബാലസുബ്രഹ്മണ്യത്തിന് സ്മാരകം പണിയാന്‍ 10,720 ടയറുകളുമായി മലയാളി ആര്‍ക്കിറ്റെക്ട്

Sree

സരയു നദിയിൽ ഡാൻസ് ചെയ്ത് റീൽ; മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുത്ത് യുപി പൊലീസ്

Akhil

ബംഗളൂരുവിലെ ഫ്ലാറ്റിൽ യുവതിയുടെ അഴുകിയ നഗ്ന മൃതദേഹം കണ്ടെത്തി: ശരീരത്തിന് സമീപം മയക്കുമരുന്നും

Akhil

Leave a Comment