തൃശൂർ: റൗണ്ടിൽ പ്രസ്ക്ലബ് റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കോർണർ ഷോപ്പ് എന്ന ടെക്സ്റ്റൈൽ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ജനറേറ്ററിൽ നിന്നുമുള്ള ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്. ഇതേ തുടർന്ന് ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന ഉദ്ദേശം 3 ലക്ഷം രൂപയുടെ തുണിത്തരങ്ങളും ഷോപ്പിലെ ഫർണ്ണിച്ചറുകളും കത്തി നശിച്ചു. തൃശൂർ അഗ്നിരക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം അടുത്തുള്ള മറ്റുകടകളിലേക്ക് തീ പടരാതിരിക്കാനും വലിയ അപകടം ഉണ്ടാവുന്നത് തടയുന്നതിനും സാധിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലിന് പോലിസ് പട്രോളിംഗ് സംഘമാണ് കടയിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
READ MOREhttps://www.e24newskerala.com/