death kerala latest news Trending Now

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് പൊട്ടക്കിണറ്റിൽ വീണുമരിച്ചു ……

കാസർകോട്: കാസർകോട് എണ്ണപ്പാറയിൽ യുവാവ് പൊട്ടക്കിണറ്റിൽ വീണ് മരിച്ചു. താഴന്നൂർ കുഴിക്കോൽ സ്വദേശി വിഷ്ണു (24) ആണ് മരിച്ചത്. പോലീസിനെ കണ്ട് ഭയന്നോടിയപ്പോൾ പൊട്ടക്കിണറ്റിൽ വീഴുകയായിരുന്നു.

കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. എണ്ണപ്പാറയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടയിൽ പണംവെച്ചു കൊണ്ടുള്ള ചൂതാട്ടം (കുലുക്കിക്കുത്ത്) നടക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് ഇവിടേക്ക് പോലീസ് എത്തുകയായിരുന്നു. പോലീസ് എത്തിയതോടെ സ്ഥലത്തുണ്ടായിരുന്ന ആളുകൾ ചിതറി ഓടി. കൂട്ടത്തിൽ വിഷ്ണുവും ഉണ്ടായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ പറമ്പിലെ പൊട്ടണക്കിണറ്റിൽ വീഴുകയായിരുന്നു.

Related posts

പഴമയുടെ കൂട്ടിന് അവസാനം; 58 വർഷം പഴക്കമുള്ള കോഫി ഹൗസ് പ്രവർത്തനം അവസാനിപ്പിക്കുന്നു

Akhil

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

Sree

കൊടുങ്ങല്ലൂരിലെ ശൃംഗപുരത്ത് വ്യാപാര സ്ഥാപനത്തിന് നേരെ ആക്രമണം

Akhil

Leave a Comment