വാഷിംഗ്ടൺ – ഒരാളുടെ കാഴ്ച നഷ്ടപ്പെടുകയും നിരവധി പേർക്ക് അണുബാധ സ്ഥിരീകരിക്കുകയും ചെയ്തതിനെ തുടർന്ന് യു. എസിൽ ഇന്ത്യൻ നിർമിത തുള്ളിമരുന്ന് പിൻവലിച്ചു. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ യൂണിറ്റാണ് കണ്ണിലുറ്റിക്കുന്ന മരുന്ന് പിൻവലിച്ചത്.
അൻപത് പേർക്കാണ് അണുബാധ സ്ഥിരീകരിച്ചത്. ഒരാളാണ് ഈ മരുന്നുപയോഗിച്ചതിന് പിന്നാലെ മരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഗ്ലോബൽ ഫാർമ ഹെൽത്ത് കെയറിന്റെ എസ്രികെയർ ആർട്ടിഫിഷ്യൽ ടിയർ ഐ ഡ്രോപ്പ് എന്ന മരുന്നാണ് പ്രശ്നമായത്.
ഐ ഡ്രോപ്പുകൾ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യു. എസ് വ്യക്തമാക്കി. മരുന്ന് ഉപയോഗിച്ചവരുടെ രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ന്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇത് മരണത്തിനു വരെ കാരണമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.