aciident flight accident India latest news Local News National News nepal north india trending news Trending Now

നേപ്പാൾ വിമാനദുരന്തം; യാത്രക്കാരിൽ അഞ്ച് ഇന്ത്യക്കാരും.

നേപ്പാൾ വിമാനദുരന്തം; യാത്രക്കാരിൽ അഞ്ച് ഇന്ത്യക്കാരും

നേപ്പാൾ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 68 യാത്രക്കാരിൽ നാല് പേർ ഇന്ത്യക്കാരാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ( nepal flight accident details )

ഇന്ന് രാവിലെയാണ് നെപ്പാളിൽ വിമാനം തകർന്ന് വീണ് അപകടം സംഭവിക്കുന്നത്. 45 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജിവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. കാഠ്മണ്ഡുവിൽ നിന്ന് പോയ എടിആർ-72 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊഖാറ വിമാനത്താവളത്തിലെ റൺവേയിലാണ് വിമാനം തകർന്ന് വീണത്. തകർന്ന് വീണയുടൻ തന്നെ വിമാനത്തിന് തീ പിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപത് വർധിപ്പിച്ചത്.

മോശം കാലാവസ്ഥയാകാം കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നിരുന്നാലും വിമാനത്താവളത്തിന്റെ റൺവേയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നോ, അതാണോ അപകടത്തിന് കാരണമെന്ന് വിദഗ്ധ സംഘം അന്വേഷിക്കുന്നുണ്ട്.

READ MORE: https://www.e24newskerala.com/

Related posts

യുവാക്കളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് , അനധികൃതമായി ലക്ഷങ്ങളുടെ പണമിടപാട് ; 3 പേര്‍ അറസ്റ്റില്‍

sandeep

ഗൂഗിൾ മാപ്പ് നോക്കി യാത്ര; എറണാകുളത്ത് കാർ പുഴയിൽ വീണ് രണ്ട് ഡോക്ടർമാർ മരിച്ചു, മൂന്നുപേരെ രക്ഷപ്പെടുത്തി

sandeep

അജ്ഞാത മൃതദേഹം കണ്ടെത്തി

sandeep

Leave a Comment