മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഗുരുതര പരുക്കേറ്റ് ആശുപത്രിയിലായ ഹോളിവുഡ് നടൻ ജെറമി റെന്നറിൻ്റെ ആരോഗ്യനില മെച്ചപ്പെടുന്നു. നടൻ തന്നെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർക്ക് ആശ്വാസമായിരിക്കുന്നത്. എല്ലാവരുടെയും നല്ല വാക്കുകൾക്ക് നന്ദി അറിയിച്ച താരം ആശുപത്രിയിൽ നിന്നുള്ള ചിത്രവും ഇൻസ്റ്റയിൽ പങ്കുവച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് അപകടമുണ്ടായത്. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000ൽ പരം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഇവിടെ ജെറമിക്ക് വീടുണ്ട്. വീടിനു പരിസരത്തെ മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
‘ഹോക്ക് ഐ’ ആണ് ജനപ്രീതി നേടിയതെങ്കിലും ഒരുപിടി മികച്ച മറ്റ് കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2010ൽ ‘ദി ഹർട്ട് ലോക്കർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. അതേ വർഷം തന്നെ ‘ദി ടൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശവും ലഭിച്ചു. മിഷൻ ഇംപോസിബിൾ, അറൈവൽ തുടങ്ങിയ ചിത്രങ്ങളിലും ജെറമി അഭിനയിച്ചിട്ടുണ്ട്.
READ MORE ON: https://www.instagram.com/p/Cm-KZ1YPJe7/?utm_source=ig_embed&ig_rid=eee8c522-6888-4dd9-858d-93efc75ffe8c