huge-rush-at-sabarimala-as-pilgrimage-season
Kerala Government flash news latest news Kerala News

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; നാല് ദിവസത്തിനുള്ളിൽ എത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ

കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ശബരിമലയിലെത്തിയത് രണ്ടേമുക്കാൽ ലക്ഷം തീർത്ഥാടകർ. അന്യസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായും ദർശനത്തിനായി എത്തിയത്. അവധി ദിവസങ്ങളിൽ വീണ്ടും തിരക്ക് വർധിക്കാനാണ് സാധ്യത.

ഇത്തവണത്തെ മണ്ഡലകാല മഹോത്സവത്തിൻറെ ആദ്യ നാല് ദിവസത്തിനുള്ളിൽ അയ്യപ്പ ദർശനത്തിനായി ശബരിമലയിൽ എത്തിയത് രണ്ടേമുക്കാൽ ലക്ഷത്തിൽ എത്തിയ ഭക്തരാണ് . ഇനിയുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർധിക്കുമെന്നാണ് ഓൺലൈൻ കണക്കുകൾ നൽകുന്ന വിവരം. നടതുറന്ന ദിവസം 26378 പേരാണ്. അൻപതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വെർച്വൽ ക്യൂബുക്ക് ചെയ്ത പതിനെട്ടാം പടി ചവിട്ടിയത്.

അതേസമയം ഭക്തരുടെ കാത്തിരിപ്പിനുള്ള സമയക്രമത്തിലും നിലവിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിക്ക് ക്ഷേത്രം തുറക്കുകയും ഉച്ചക്ക് ഒരു മണിക്ക് നട അടയ്ക്കുകയും ചെയ്യും.

READMORE : കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസ് ; പ്രതികൾക്കായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

Related posts

‘ചെക്’ വെച്ച് ജോര്‍ജിയ; യൂറോയില്‍ ചെക് റിപബ്ലിക് ജോര്‍ജിയ മത്സരം സമനിലയില്‍

sandeep

നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് കോടതിയില്‍ കീഴടങ്ങി; ദേഹത്ത് 16 പരിക്കുകൾ

sandeep

കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ഗ്രനേഡുകൾ പിടിച്ചെടുത്തു

sandeep

Leave a Comment