Kerala News latest news National News Trending Now

തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ച ഫണ്ടിൽ അഴിമതി; 2 കോടി രൂപ ചെലവാക്കേണ്ട സ്ഥാനത്ത് 8 കോടി കൊള്ളയടിച്ചെന്ന് അനിൽ അക്കര

കൊവിഡ് കാലത്ത് തൃശൂർ മെഡിക്കൽ കോളജിന് അനുവദിച്ച 8 കോടി രൂപയിൽ അഴിമതി നടന്നെന്ന് മുൻ എംഎൽഎ അനിൽ അക്കര. 2 കോടി രൂപ ചിലവാക്കേണ്ട സ്ഥാനത്ത് 8 കോടി മുടക്കി.

ഉപ്പ് മുതൽ ബാഗ് വാങ്ങുന്നതിൽവരെ അഴിമതിയുണ്ടായി. രോഗികൾക്ക് ഭക്ഷണം എത്തിച്ചതിലും ക്രമക്കേട് ഉണ്ടായെന്നും അനിൽ അക്കര പറഞ്ഞു.

മൃതദേഹം പൊതിയുന്ന ബാഗ് വാങ്ങുന്നതില്‍ വരെ അഴിമതി നടന്നുവെന്നും അനില്‍ അക്കര ആരോപിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.

തൃശൂർ മെഡിക്കൽ കോളജ് എംപ്ലോയ്സ് സഹകരണ സംഘവും അന്നത്തെയും ഇന്നത്തെയും സൂപ്രണ്ടുമാരുമാണ് കൊള്ളയ്ക്ക് ഉത്തരവാദികള്‍. ഭക്ഷണം വാങ്ങിയതിലും അഴിമതി നടന്നുവെന്ന് അനില്‍ അക്കര ആരോപിക്കുന്നു.

മൃതദേഹം പൊതിയാനുള്ള ബാഗിലും കൊള്ള നടന്നു. 3700 മരണമാണ് തൃശൂർ മെഡിക്കൽ കോളജിൽ നടന്നത്. കെഎംസിഎല്‍ വഴി 2000 ബാഗ് സൗജന്യമായി ലഭിച്ചു. ആയിരം ബാഗ് മെഡിക്കൽ കോളജ്‌ വാങ്ങി.

700 ബാഗ് അവശേഷിക്കുന്നത്. സഹകരണ സംഘം വഴിയാണ് ബാഗ് വാങ്ങിയത്. ഇതിന് 31, 22, 71 രൂപയാണ് ചിലവായത്. പതിനായിരത്തോളം ബാഗ് വാങ്ങേണ്ട തുകയാണ് ചിലവാക്കിയതെന്നും അനില്‍ അക്കര ആരോപിച്ചു.

ALSO READ:നെഗറ്റിവ് റിവ്യൂ ബോംബിങ്; അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ്

Related posts

വ്യാജസർട്ടിഫിക്കറ്റുകൾ, പരീക്ഷയെഴുതാൻ‌ ‘ഡ്യൂപ്പ്’; കാനഡ അഡ്മിഷൻ തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ?

Akhil

കണ്ണൂരിൽ ഷണ്ടിങ്ങിനിടെ ട്രെയിൻ ബോഗികൾ പാളം തെറ്റിയ സംഭവം; 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Akhil

ഹരിയാനയിൽ വിദ്യാർത്ഥിയെ കുത്തിക്കൊന്നു

Gayathry Gireesan

Leave a Comment