Kerala News latest news must read National News Trending Now

‘ത്രിപുരാംബിക’: നവരാത്രി സ്‌പെഷ്യൽ മ്യൂസിക്ക് ആൽബം ശ്രദ്ധേയമാകുന്നു


രാജേഷ് .ആർ .നാഥ് ഗാനരചനയും സംവിധാനവും, സുഭാഷ് മോഹൻ രാജ് സംഗീത സംവിധാനവും നിർവഹിച്ച് മഹാനവമി ദിവസം റിലീസായ ‘ത്രിപുരാംബിക’ എന്ന നവരാത്രി സ്‌പെഷ്യൽ മ്യൂസിക്ക് ആൽബം ശ്രദ്ധേയമാകുന്നു.

വരദായിനിയായ ദുർഗ്ഗയെയും ശക്തിസ്വരൂപിണിയായ കാളിയെയും വർണ്ണിച്ചെഴുതിയ ഈ ഗാനത്തിന്റെ ചടുല സംഗീതം ദേവിഭക്തിയുടെ പാരമ്യതയിലേയ്ക്ക് ആസ്വാദകരെ എത്തിക്കുന്നുണ്ട്.

ഏകദേശം അഞ്ചു മിനിറ്റ് ദൈർഘ്യമുള്ള ഈ ആൽബം ഹൃദയസ്പർശിയായ ഒരു കഥകൂടി പറഞ്ഞുവെക്കുന്നു.

ജനപ്രിയ പരമ്പരകളിലൂടെയും , പ്രമുഖബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ അഭിനേത്രി രോഹിണി രാഹുൽ, ഫ്ളവേർസ് ടി .വി യിലെ കട്ടുറുമ്പ് എന്ന പ്രോഗ്രാമിലെ ബാലതാരം മാസ്റ്റർ ആര്യൻ, നർത്തകിയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമായ ഡോ. ദീപാമാധവൻ, മോഹിനിയാട്ടനർത്തകിയായ വേദ രാജേഷ് തുടങ്ങിയവരാണ് ത്രിപുരാംബികയിലെ കഥാപാത്രങ്ങളായി വേഷമിട്ടത്.

പ്രശസ്ത ചലച്ചിത്രതാരം മനോജ്.കെ .ജയൻ, സ്റ്റാർ മാജിക് അവതാരക ലക്ഷ്മി നക്ഷത്ര, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവർ സേഷ്യൽമീഡിയയിലൂടെ മഹാനവമിദിവസം ആൽബം റിലീസ് ചെയ്‌തത്‌.

ALSO READ:NCERT പുസ്‌കങ്ങളില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്; എതിര്‍പ്പുമായി കേരളം

Related posts

എഴുത്തച്ഛൻ പുരസ്കാരം എസ്.കെ വസന്തന്

Akhil

പെൻഷൻ ലഭിച്ചില്ല, കോഴിക്കോട് ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്‌തു

Akhil

ഇലന്തൂര്‍ നരബലി; റോസ്‌ലിന്‍ കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

Editor

Leave a Comment