ഇലന്തൂര്‍ നരബലിക്കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാലടിയില്‍ രജിസ്റ്റര്‍ ചെയ്ത റോസ്ലിന്റെ കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപെടുത്തും. നിലവിലെ പന്ത്രണ്ടു ദിവസത്തെ കസ്റ്റഡി അവസാനിക്കുമ്പോള്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയാകും ചോദ്യം ചെയ്യുക
റോസ്ലിനുമായി ഷാഫി സഞ്ചരിച്ച ഇടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രതികളുടെ മൊഴികള്‍ക്കപ്പുറം തെളിവുകള്‍ മുന്‍ നിര്‍ത്തിയാണ് അന്വേഷണം. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഓരോ വിഭാഗത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല
ഷാഫിയുമായി ബന്ധമുള്ളവരുടെയും മാധ്യമങ്ങളില്‍ ഷാഫി സമീപിച്ചതായി വെളിപ്പെടുത്തിയവരുടെയും മൊഴി രേഖപെടുത്തുന്നുണ്ട്. ഷാഫിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണസംഘം പറയുന്നുണ്ടെങ്കിലും ഭഗവല്‍ സിംഗില്‍ നിന്നും ഷാഫി കൈപ്പറ്റിയ തുക സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.
READMORE : കർഷകർക്ക് ആശ്വാസം: നെല്ല് സംഭരണം ഇന്ന് മുതൽ വീണ്ടും തുടങ്ങും