Forest Department kerala Kerala News latest latest news thiruvananthapuram Wild Elephant

വിതുരയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി

തിരുവനന്തപുരം വിതുരയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വിതുര ചിറ്റാർ കുണ്ടായതാണ് ഒറ്റയാൻ ഇറങ്ങിയിട്ടുള്ളത്. ഇന്നലെ രാത്രി 12.30ഓടെയാണ് കാട്ടാന പ്രദേശത്തിറങ്ങിയത്. ഈ ഭാഗത്തു സ്ഥിരമായി കൃഷി നശിപ്പിക്കാൻ കാട്ടാന എത്താറുണ്ട്. മഴ കൂടിയതോടെയാണ് ആന പുറത്തേക്കുവന്നതെന്നാണ് വനം വകുപ്പ് പറയുന്നത്. ആന പ്രദേശത്ത് ഇറങ്ങിയതോടെ സമീപ വാസികൾ വനം വകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചു. ഉടൻ തന്നെ പോലീസും വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ശേഷം ആനയെ കാട്ടിലേക്ക് ഓടിച്ചുവിടുകയായിരുന്നു.

Related posts

അട്ടപ്പാടിയിൽ പുലി ഇറങ്ങിയതായി സംശയം

Akhil

രുചികരമായ ഭക്ഷണം നൽകിയില്ല: മഹാരാഷ്ട്രയിൽ യുവാവ് അമ്മയെ കൊന്നു

Akhil

ഒളകര ആദിവാസി കോളനി സർവേ; ഉദ്യോഗസ്ഥരെ തടഞ്ഞ് വനംവകുപ്പ്

Akhil

Leave a Comment