Accident accident kerala Kerala News latest latest news

നിയന്ത്രണം വിട്ട ടോറസ് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി

പന്തളം മാവേലിക്കര റോഡിൽ കുന്നിക്കുഴിയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി കാറുമായി കൂട്ടിയിടിച്ച ശേഷം സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. ആർക്കും പരിക്കുകളില്ല. പന്തളത്തേക്ക് വന്ന ലോറിയും മാവേലിക്കര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിച്ചുകയറിയ വീടിൻ്റെ ഭിത്തിയും ഷെഡ്ഡും തകർന്നു. അടുത്തിടെയാണ് റോഡിൻ്റെ ടാറിങ് പൂർത്തിയായത്. ലോറിയുടെ അമിതവേഗമാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Related posts

ഒരു വാട്‌സാപ്പ് ആപ്പില്‍ ഇനി രണ്ടു അക്കൗണ്ട്; പുതിയ ഫീച്ചർ എത്തി

Akhil

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

Akhil

ഇനി തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് ആഴ്ചയിൽ നാലുദിവസം സർവീസ്

Akhil

Leave a Comment