Kerala News latest news must read National News

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ പതാക

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി.

പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്. അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നം ഇനി വ്യോമസേനയുടെ പതാകയിൽ. 72 വർഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്.

പ്രയാഗ് രാജിൽ വിവിധ വിഭാഗങ്ങളിലുള്ള നൂറിലേറെ വിമാനങ്ങളും ഹെലികോപ്റ്ററുകളും അണിനിരക്കുന്ന വൻ അഭ്യാസപ്രകടനം ഉണ്ട്. വ്യോമസേനയിൽനിന്ന് ഒഴിവാക്കുന്ന മിഗ് 21 വിമാനങ്ങൾ അവസാനമായി അഭ്യാസത്തിൻറെ ഭാഗമാകും.

രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു.

ആധുനികവൽക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ വേഗത്തിൽ മുന്നേറ്റം നടക്കുന്നു. വനിത അഗ്‌നിവീർകളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന മേധാവി പറഞ്ഞു.

ഇന്ത്യൻ വ്യോമസേനയുടെ മൂല്യങ്ങൾ പ്രദർശിപ്പിക്കുന്ന ജാലകമാകും പുതിയ പതാകയെന്ന് പ്രതിരോധ പിആർഒയും ഗ്രൂപ്പ് ക്യാപ്റ്റനുമായ സമീർ ഗംഗാഖേദ്കർ പറഞ്ഞു.ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരു വനിതാ ഓഫീസർ പരേഡിന് നേതൃത്വം നൽകുന്നത്.

മാർച്ചിൽ വ്യോമസേനയുടെ വെസ്‌റ്റേൺ സെക്ടറിലെ ഫ്രണ്ട് ലൈൻ യൂണിറ്റിന്റെ കമാൻഡറായി ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ഷാലിസ ധാമിയെ തിരഞ്ഞെടുത്തിരുന്നു. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ വനിതയും ഷാലിസയാണ്.

ALSO READ:ഹമാസ് തീവ്രവാദികൾ നഗ്നയായി കൊണ്ടുപോയ യുവതിയെ തിരിച്ചറിഞ്ഞു; കൊല്ലപ്പെട്ടത് ജർമൻ പൗര

Related posts

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ ജീവിതകഥ എഴുതി പതിമൂന്നുകാരി

Sree

തൃശ്ശൂരിൽ വത്യസ്തമായി ന്യൂട്രിഷൻ ബഡ്ജറ്റ് മെനു മത്സരം

Gayathry Gireesan

ശ്രീകൃഷ്ണപുരത്ത് കോൺഗ്രസ് പ്രവർത്തകന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സൂര്യതാപമേറ്റു

Akhil

Leave a Comment