Kerala News latest news must read Trending Now

വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. വിതുര കൊപ്പം, ഹരി നിവാസിൽ സോമനാണ് (62) മരിച്ചത്.

ചെറ്റച്ചൽ മുതിയാൻപാറ കടവിൽ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് ഇന്ന് പകൽ 11.30ഓടെ മൃതദേഹം കണ്ടെത്തിയത്.

ഈറ്റകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് നിന്നും അഞ്ച് കിലോ മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റും. കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌കൂട്ടറിൽ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്. പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സോമൻ ആറ്റിലേക്ക് വീഴുകയായിരുന്നു.

ALSO READ:കണ്ണൂരിൽ പ്ലസ് ടു വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് സാൻ്റാക്ലോസിൻ്റെ മുഖംമൂടി ധരിച്ചനിലയിൽ

Related posts

ബി.എം.ഡബ്ല്യുവിന്റെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് വാഹനം; അവതരണ ദിവസം തന്നെ വിറ്റു തീര്‍ന്ന് ഐഎക്‌സ് 1

Akhil

‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വം, ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല’; മുഖ്യമന്ത്രി

Akhil

മദ്യലഹരിയിൽ വൃദ്ധയെ കൊച്ചുമകൻ തലക്കടിച്ച് കൊന്നു

Akhil

Leave a Comment