latest news must read National News New Delhi Trending Now

ഡൽഹിയിൽ വൻ ഭൂചലനം

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെ ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.

റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

നാഷണൽ സീസ്മോളജി സെന്റർ പറയുന്നതനുസരിച്ച് രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.25 നാണ് ആദ്യ ഷോക്ക് ഉണ്ടായത്. അതിന്റെ തീവ്രത 4.46 ആയിരുന്നു.

അരമണിക്കൂറിന് ശേഷം ഉച്ചയ്ക്ക് 2.51 ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. 6.2 ആയിരുന്നു ഭൂചലനത്തിന്റെ തീവ്രത. പരിഭ്രാന്തരായ ആളുകൾ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും ഇറങ്ങിയോടി. ഉത്തരാഖണ്ഡിലെയും യുപിയിലെയും ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.

ALSO READ:കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മത്സ്യബന്ധനം പാടില്ല

Related posts

ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ; ക്യാപ്റ്റനായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം.

Sree

സുരേഷ് ഗോപി ലൂർദ് പള്ളിയിൽ; മകൾക്കൊപ്പം പൊൻകിരീടം സമർപ്പിച്ചു

Akhil

പാട്ടുകളുടെ അവകാശം 1664 കോടിയ്ക്ക് വിറ്റു; ജസ്റ്റിന്‍ ബീബര്‍ വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍….

Clinton

Leave a Comment