Attappady High Court kerala Kerala News latest latest news

ചീഫ് ജസ്റ്റിസിന് ഹര്‍ജി നല്‍കി മധുവിൻ്റെ മാതാവ്; കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്ന് കുടുംബം

അട്ടപ്പാടി മധു കേസിൽ സർക്കാർ ഇടപെട്ട് കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് മധുവിന്റെ അമ്മ ചീഫ് ജസ്റ്റിസിന് ഹർജി നൽകി . ഹൈക്കോടതി ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ഡോ. കെ.പി.സതീശനെ നിയമിച്ചത് കേസ് അട്ടിമറിക്കാനുള്ള സർക്കാരിൻ്റെ ശ്രമമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തെന്ന് ആരോപിച്ച്‌ സമരസമിതിയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. തങ്ങളോട് കൂടി ആലോചിക്കാതെ നടത്തിയ നിയമനം തടയണമെന്നാവശ്യപ്പെട്ടാണ് സങ്കട ഹര്‍ജി നൽകിയത്.

Related posts

സർക്കാർ ആശുപത്രിയിൽ രണ്ടര വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി

Akhil

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ പുറംകടലിൽ എത്തി

Gayathry Gireesan

90 ലക്ഷം രൂപയുടെ തിമിംഗലഛർദി എന്ന ആംബർഗ്രിസുമായി മംഗളുരുവിൽ മൂന്ന് പേർ പിടിയിൽ

Akhil

Leave a Comment