Kerala News latest news Trending Now

സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല; സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയ്ക്ക് പുതിയ ചുമതല. താരത്തെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കും.

സുരേഷ് ഗോപിയുടെ പുതിയ ചുമതല പ്രഖ്യാപിച്ച ശേഷം അനുരാഗ് ഠാക്കൂര്‍ താരത്തെ എക്‌സിലൂടെ അഭിനന്ദിക്കുകയും ചെയ്തു. താങ്കളുടെ അനുഭവസമ്പത്തും സിനിമാറ്റിക് മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കുമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. ഫലവത്തായ ഒരു ഭരണകാലയളവ് ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെപ്തംബര്‍ ഒന്നിന് നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചതോടെയാണ് താരത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.

Related posts

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു

Akhil

വടക്കഞ്ചേരി അപകടം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജൻ

Editor

ആറ്റിങ്ങലിൽ ആഡംബര കാറിലെത്തിയ സംഘം ഓട്ടോറിക്ഷകൾ അടിച്ചുതകർത്തു; ഡ്രൈവർമാരെ ആക്രമിച്ചു

Akhil

Leave a Comment