fire latest news National News

ഗുജറാത്തില്‍ ആശുപത്രിയില്‍ വന്‍ തീപിടിത്തം; നൂറിലധികം രോഗികളെ ഒഴിപ്പിച്ചു

ഗുജറാത്തിലെ അഹമ്മദാബാദില്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ വന്‍ തീപിടിത്തം. നൂറിലധികംരോഗികളെ ഒഴിപ്പിച്ചു. സാഹിബോഗിലുള്ള രാജസ്ഥാന്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30ഓടെയാണ് തിപിടുത്തമുണ്ടായത്. ആശുപത്രിയുടെ താഴത്തെ നിലയില്‍ നിന്ന് പുക ഉയര്‍ന്നതിനു പിന്നാലെയാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിരക്ഷാ പ്രവര്‍ത്തകര്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടം ഒഴിവാക്കുന്നതിനു വേണ്ടി ആശുപത്രിയില്‍ നിന്ന് നൂറിലധികം രോഗികളെ പ്രാഥമികഘട്ടത്തില്‍ തന്നെ മാറ്റിയതായും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Related posts

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

Sree

ക്ലാസ് മുറിയിൽ വിദ്യാർത്ഥികൾക്ക് നേരെ ആസിഡ് ആക്രമണം; നാല്‌ കുട്ടികൾക്ക് പരിക്ക്

Akhil

ഭിന്നശേഷി കുടുംബത്തെ ബസ്സിൽ നിന്ന് ഇറക്കിവിട്ട സംഭവം ; സ്വകാര്യ ബസ് സ്റ്റാൻഡിൽ മിന്നൽ പരിശോധന

Gayathry Gireesan

Leave a Comment