ഇടിച്ച ബസും മിനി ലോറിയും
aciident kerala Kerala News

ബസില്‍ നിന്നുയര്‍ന്നത് കൂട്ടനിലവിളി, എമര്‍ജന്‍സി വാതില്‍ ലോക്കായി..’; തോട്ടട അപകടത്തില്‍ ഞെട്ടല്‍ മാറാതെ ദൃക്‌സാക്ഷികള്‍

കണ്ണൂര്‍ തോട്ടടയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറും ചികിത്സയിലാണ്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. മംഗലാപുരത്ത് നിന്ന് പത്തനംതിട്ടയിലേക്ക് പോയ കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്.

അര്‍ധരാത്രി 12.45 ഓടെയായിരുന്നു സംഭവം. ബസിന്റെ പിന്‍ഭാഗത്താണ് ലോറിയുടെ ഇടിയേറ്റത്. കൂട്ടിയിടിക്ക് പിന്നാലെ ബസ് തലകീഴായി മറിഞ്ഞു. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരമറിയിച്ചത്. ഇനരെത്തുമ്പോള്‍ ബസിന്റെ എമര്‍ജന്‍സി വാതില്‍ ലോക്കായിരുന്നു. ഒരാള്‍ ബസിന്റെ മുകളില്‍ കയറി രക്ഷിക്കണേയെന്ന് നിലവിളിക്കുന്നുണ്ടായിരുന്നു. ഇയാളാണ് ബസില്‍ 24 പേരുണ്ടെന്ന് പറഞ്ഞത്. ഫയര്‍ഫോഴ്‌സെത്തി വാതില്‍ മുറിച്ച് മാറ്റിയ ശേഷമാണ് യാത്രക്കാരെ പുറത്തെത്തിക്കാനായത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച യാത്രക്കാരന്റെ മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

ശബരിമല തീർത്ഥാടകരുടെ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 60 ഓളം അയ്യപ്പഭക്തർ അപകടത്തിൽ പെട്ടു

Sree

അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം; 13 ദിവസത്തിനിടെ ശരീരഭാരം നാലര കിലോ കുറഞ്ഞു

Akhil

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത

Akhil

Leave a Comment