kerala latest news trending news

ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടി; പന്നിപ്പടക്കം പൊട്ടി യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച നഷ്ടമായി

കൊല്ലം: കടയ്ക്കലിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വീട്ടമ്മയും ടി ടി സി വിദ്യാർത്ഥിനിയുമായ യുവതിയ്ക്ക് ഗുരുതര പരിക്ക്. 35 വയസുള്ള രാജിയുടെ ഇടത് കൈപ്പത്തി ചിതറിത്തെറിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. കാൽപ്പത്തിയ്ക്കും പരിക്കേറ്റിട്ടുണ്ട്. മുടി കത്തിക്കരിഞ്ഞ നിലയിലാണ്.

ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടുമുറ്റത്ത് നിന്ന് പന്നിപ്പടക്കം കിട്ടിയത്. ചേനയോ മറ്റോ ആണെന്ന് കരുത് വാക്കത്തികൊണ്ട് വെട്ടിപ്പൊളിച്ചപ്പോഴാണ് ഉഗ്രസ്ഫോടനത്തോടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. ഉടൻ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.

ഇന്ന് പരീക്ഷയ്ക്ക് പോകേണ്ട യുവതി അതിന് തയാറെടുക്കുന്നതിനിടെയാണ് സ്ഫോടനം ഉണ്ടായത്.

Related posts

ഐടി രംഗത്ത് നിക്ഷേപത്തിന് ഇനി മുഖ്യമന്ത്രിക്ക് 4 ഫെലോകൾ; ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിമാസം 2 ലക്ഷം

Akhil

മുള്ളൻകൊല്ലിയിൽ നിന്ന് പിടിയിലായ കടുവയെ തൃശ്ശൂർ മൃഗശാലയിലേക്ക് മാറ്റി

Akhil

ഷൂട്ടിംഗിനിടെ നടൻ സൂര്യക്ക് പരുക്ക്

Akhil

Leave a Comment