kerala latest news

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വെഞ്ഞാറമൂട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വർക്കല അയിരൂർ സ്വദേശി നിജാസ് (31) ആണ് മരിച്ചത്. ഇന്ന് അർദ്ധരാത്രി 12:40ഓട് കൂടിയായിരുന്നു അപകടം. വെഞ്ഞാറമൂട്ടിൽ കേരളവിഷൻ കേബിൾ നെറ്റ്‌വർക്കിലെ ജീവനക്കാരനാണ് നിജാസ്.

വെഞ്ഞാറമൂട് നിന്നും കോലിയക്കോട് ഭാഗത്തേക്ക് ഇരുചക്ര വാഹനത്തിൽ പോകവേ, വേളാവൂരിൽ എതിർ ദിശയിൽ നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related posts

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീ പിടുത്തം; അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം

Sree

സുഹൃത്തിനായി ലോണെടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി; ഓൺലൈൻ വായ്പാ ആപ്പുകളുടെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി

Akhil

ബഹ്‌റൈൻ പ്രതിഭ മനാമ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ സംഗമവും പാരന്റിംഗ് ക്ലാസും

Akhil

Leave a Comment