kerala Kerala News latest latest news thrissur Tiger Attack

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

തൃശ്ശൂർ അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പത്താം ബ്ലോക്കിലിറങ്ങിയ പുലി പശുവിനെ കൊന്നു. കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ പുലിയിറങ്ങി ഒരു പശുവിനെ കൊന്നിരുന്നു. അതിൻ്റെ ഭീതി ഒഴിയുന്നതിന് മുന്നാണ് പുലിയുടെ അടുത്ത ആക്രമണം ഉണ്ടായത്. പുലിയെ പിടിക്കുന്നതിനുള്ള കെണി വക്കണം എന്നതാണ് നാട്ടുകാരുടെ ഇപ്പോഴത്തെ ആവശ്യം. വനം വകുപ്പ് ഇക്കാര്യത്തിനുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം കെണി വെക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വനം വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

Related posts

യുദ്ധക്കളമായി ഇസ്രയേല്‍; ഹമാസിനെ ഇല്ലാതാക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

Akhil

ഇടിമിന്നൽ ജാഗ്രതാ നിർദേശം

Gayathry Gireesan

CBSE പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.98%; തിരുവനന്തപുരം മുന്നിൽ

Akhil

Leave a Comment