India Kerala News MOHANLAL World News

‘മോഹന്‍ലാലിനെ കാണണം’, ബെംഗളൂരുവിൽ റോഡിൽ കിടന്ന് ആരാധകൻ; വീഡിയോ വൈറൽ

ഇന്നലെ ബെംഗളൂരുവില്‍ മോഹന്‍ലാലിനെ കാണാനെത്തിയത് വന്‍ ആരാധകക്കൂട്ടം. ഒരു ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ബെംഗളൂരുവില്‍ എത്തിയത്.

ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പരിപാടി കഴിഞ്ഞ് കാറിൽ കയറിയ മോഹൻലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകൻ റോഡിൽ കിടക്കുകയായിരുന്നു.

സുരക്ഷാ ചുമതലയിലുള്ളവരും പൊലീസും ചേർന്ന് ഇയാളെ വഴിയിൽ നിന്നും എടുത്തു മാറ്റുന്ന വീഡിയോയും പുറത്തു വന്നു.

ബ്ലാക്ക് സ്യൂട്ടും കോട്ടും അണിഞ്ഞ് സ്റ്റൈലിഷായാണ് മോഹൻലാൽ ബംഗളൂരുവിൽ എത്തിയത്. കന്നഡിയിലാണ് താരം തന്റെ പ്രസംഗം ആരംഭിച്ചത്. മലയാള സിനിമകള്‍ മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് ഇപ്പോള്‍ ബെംഗളൂരുവില്‍ റിലീസ് ചെയ്യുന്നത്.

വാരാന്ത്യ ദിനങ്ങളില്‍ മികച്ച തിയറ്റര്‍ ഒക്കുപ്പന്‍സിയുമാണ് മലയാള ചിത്രങ്ങള്‍ക്ക് ലഭിക്കാറ്. രണ്ട് ചിത്രങ്ങളിലാണ് ഈ വര്‍ഷം ഇതുവരെ മോഹന്‍ലാലിനെ സിനിമാപ്രേമികള്‍ സ്ക്രീനില്‍ കണ്ടത്.

അതേസമയം വമ്പൻ റിലീസുകളാണ് മോഹൻലാലിന്റേതായി ഒരുങ്ങുന്നത്. ജീത്തു ജോസഫ് ചിത്രം നേര്, ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫിന്റെ തന്നെ റാം, പൃഥ്വിരാജ് സുകുമാരന്റെ എമ്പുരാൻ, ജോഷിയുടെ റമ്പാൻ എന്നിവയ്‌ക്കൊപ്പം മോഹൻലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസും മലയാളത്തിൽ മോഹൻലാലിന്റെ അപ്കമിംഗ് റിലീസുകളാണ്.

ALSO READ:‘നിയമങ്ങൾക്കനുസൃതമായാണ് കളിച്ചത്, പ്രശ്നങ്ങളുള്ളവർക്ക് നിയമം മാറ്റാൻ ഐസിസിയോട് ആവശ്യപ്പെടാം’; ഷാക്കിബ്

Related posts

ഈ ഇടപാടുകൾ ഇനി പാൻകാർഡ് ഇല്ലാതെ നടക്കില്ല; തെറ്റുണ്ടെങ്കിൽ ഉടനെ തിരുത്താം

Akhil

Kerala Weather Update: തെക്കന്‍ രാജസ്ഥാന് മുകളില്‍ ചക്രവാതച്ചുഴി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Akhil

പൊലീസ് സേവനങ്ങൾക്ക് നിരക്ക് കൂട്ടി; അപകടവുമായി ബന്ധപ്പെട്ട രേഖകൾ വാങ്ങാനും പണം നൽകണം; ജാഥ നടത്താൻ 2000 രൂപയിലേറെ ഫീസ്

Akhil

Leave a Comment