KASARAGOD Kerala News latest news World News

കാസർഗോഡ് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവം; പ്രധാനാധ്യാപിക മുൻകൂർ ജാമ്യാപേക്ഷ നൽകി

കാസർഗോഡ് സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ തലമുടി മുറിച്ച സംഭവത്തിൽ പ്രധാനാധ്യാപിക ഷേർളി ജോസഫ് മുൻകൂർ ജാമ്യാപേക്ഷ നൽകി.

കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ഈ മാസം ഏഴിന് ജാമ്യ ഹർജി കോടതി പരിഗണിക്കും.

പ്രധാനധ്യാപിക ഒളിവിൽ തുടരുകയാണ്. കോട്ടമല എം.ജി.എം എ.യു.പി സ്കൂളിൽ കഴിഞ്ഞ മാസം 19നായിരുന്നു സംഭവം.

കാസർ​ഗോഡ് കോട്ടമല എംജിഎംഎ സ്കൂളിൽ ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിൽ രക്ഷിതാവിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു.

സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെയാണ് പ്രധാന അധ്യാപിക മുടി മുറിച്ചതെന്ന് പരാതിയിൽ പറയുന്നു.

പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Related posts

‘തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് സംഘികൾക്ക് മാത്രമല്ല, കാവി കമ്മ്യൂണിസ്റ്റ്കൾക്ക് കൂടിയാണ്’ : ഫാത്തിമ തഹ്ലിയ

Akhil

ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ; കേസെടുത്ത് പൊലീസ്

Akhil

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കാലിക്കറ്റ് സർവകലാശാല സെക്ഷൻ ഓഫീസർ അറസ്റ്റിൽ

Akhil

Leave a Comment