pop-francis
World News

‘പതിയെ രാജിയിലേക്ക് കടക്കും’; വ്യക്തമാക്കി മാർപാപ്പ

പതിയെ രാജിയിലേക്ക് കടക്കുമെന്ന് സൂചന നൽകി പോപ് ഫ്രാൻസിസ്. രാജിയെ കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്നും എന്നാൽ ഒരു പോപ്പ് രാജിവയ്ക്കുന്നതിൽ തെറ്റില്ലെന്നും 85 കാരനായ ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കി.

മുട്ട് വേദന കാരണം തനിക്ക് പണ്ടത്തെ പോലെ സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നും അതുകൊണ്ട് തന്നെ അൽപം വിശ്രമവും പതിയ രാജിയിലേക്കും കടക്കുമെന്ന് പോപ് ഫ്രാൻസിസ് വ്യക്തമാക്കി. തന്റെ പ്രായവും ശാരിരകാവസ്ഥയും കണക്കിലെടുത്ത് സഭയെ സേവിക്കാൻ അൽപം ഊർജം ബാക്കി വയ്ക്കണമെന്നും രാജി വയ്ക്കാനുള്ള സാധ്യതകളെ കുറിച്ച് ചിന്തിക്കണമെന്നും മാർപാപ്പ പറയുന്നു.

മാർപാപ്പയുടെ കാനഡ യാത്ര അത്യന്തം വിഷമകരമായിരുന്നു. കസേരയിൽ എഴുനേൽക്കാനും ഇരിക്കാനുമെല്ലാം വിഷമകരമായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. എന്നിട്ടും കാനഡയിലെ ക്രൈസ്തവ സഭ നടത്തുന്ന സ്‌കൂളുകളിൽ വംശീയ അധിക്ഷേപം നേരിട്ടവരോട് മാപ്പ് അപേക്ഷിക്കാൻ മാർപാപ്പ നുനവുട്ടിൽ നേരിട്ടെത്തിയിരുന്നു.

READ ALSO: https://www.e24newskerala.com/uncategorized/inspiring-story-of-ias-officer/

Related posts

ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

sandeep

ഫുട്ബോൾ മിശിഹായ്ക്ക് ഇന്ന് 36; ലോകകപ്പിൽ മുത്തമിട്ടശേഷമുള്ള ആദ്യ ജന്മദിനം ആഘോഷമാക്കാൻ ആരാധകർ

sandeep

‘എമ്പുരാന്‍’ പാൻ ഇന്ത്യനായി 5 ഭാഷകളിൽ മാർച്ച് 27ന് എത്തും; കേരളപ്പിറവി ദിനത്തില്‍ സര്‍പ്രൈസുമായി മോഹൻലാൽ

sandeep

Leave a Comment