girl killed snake
Trending Now World News

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി

കടിച്ച പാമ്പിനെ തിരിച്ചുകടിച്ച് കൊന്ന് രണ്ട് വയസുകാരി. തുർക്കിയിലെ ബിൻഗോളിൽ താമസിക്കുന്ന കുഞ്ഞാണ് പാമ്പിനെ കടിച്ചുകൊന്നത്. ഈ മാസം 10നായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിൻ്റെ ചുണ്ടിലാണ് പാമ്പ് കടിച്ചത്. എന്നാൽ തിരിച്ചുകടിച്ച രണ്ട് വയസുകാരി പാമ്പിനെ കൊല്ലുകയായിരുന്നു.

20 ഇഞ്ചോളം നീളമുള്ള പാമ്പിനെ കുഞ്ഞ് കടിച്ചുപിടിച്ചിരിക്കുന്നത് കണ്ട ആളുകൾ ഭയന്നു. താമസിയാതെ വിവരം കുഞ്ഞിൻ്റെ പിതാവ് മെഹ്മെത് എർകൻ അറിഞ്ഞു. ആ സമയത്ത് അദ്ദേഹം ജോലി സ്ഥലത്തായിരുന്നു. “അവളെ അല്ലാഹു ആണ് സംരക്ഷിച്ചത്. കുഞ്ഞിൻ്റെ കയ്യിൽ പാമ്പുണ്ടെന്ന് അയൽക്കാർ വിളിച്ചുപറയുകയായിരുന്നു. അവൾ അതുമായി കളിക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് കടിച്ചത്. അപ്പോൾ അവൾ തിരിച്ചുകടിച്ചു.”- പിതാവ് പറഞ്ഞു.

കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

READ ALSO: ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും തുടങ്ങി എല്ലാ ജോലികളും ചെയ്യുന്നത് ഇവരാണ്; ഭിന്നശേഷിക്കാർ നടത്തുന്ന കഫേ

Related posts

ലത്തീൻ സഭയെ അനുനയിപ്പിക്കാൻ സർക്കാർ; വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരണ ചടങ്ങിൽ അതിരൂപതയ്ക്ക് ക്ഷണം

sandeep

വൈദ്യുതി ബില്ലും ‘സ്മാർട്ട്’ ആകുന്നു

Sree

തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ; പൂര വിളംബരത്തിന് തുടക്കം

Sree

Leave a Comment