choclate
India Special

17 ലക്ഷത്തിൻ്റെ ചോക്ലേറ്റ് മോഷണം പോയി;സംഭവം യുപിയിൽ

ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിൽ വൻ മോഷണം. ഇത്തവണ ലക്ഷങ്ങൾ വിലമതിക്കുന്ന ചോക്ലേറ്റുകളുമാണ് മോഷണം പോയത്. നഗരത്തിലെ ചിൻഹട്ടിലെ ദേവ്‌രാജി വിഹാർ ഏരിയയിലെ കാഡ്ബറി ഗോഡൗണിൽ നിന്നാണ് 17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കവർന്നത്. തെളിവ് നശിപ്പിക്കാൻ സിസിടിവിയും ഡിവിആറും മോഷ്ടാക്കൾ കൊണ്ടുപോയി.

ഓഗസ്റ്റ് 15ന് രാത്രിയാണ് സംഭവം. ഗോഡൗണിന്റെ വാതിൽ തുറന്ന് കിടക്കുന്നത് അയൽവാസികളാണ് ആദ്യം കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലാക്കിയത്. ഗോഡൗണിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന കാഡ്ബറിയുടെ ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളുമാണ് കാണാതായത്.

മോഷണ സംഭവവുമായി ബന്ധപ്പെട്ട് ചിൻഹട്ട് പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാഡ്ബറിയുടെ വിതരണക്കാരൻ രാജേന്ദ്ര സിംഗ് സിദ്ധു പറയുന്നു. പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിന് നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

STORY HIGHLIGHT:-17 lakh worth chocolate stolen from godown

Related posts

ഐഐഐടി അലഹബാദ് വിദ്യാർത്ഥിക്ക് ഗൂഗിളിൽ ജോലി…

Sree

അനാഥരായ വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠനം;

Sree

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

Sree

Leave a Comment