World News

99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിന വായു: ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്

ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇത് വർഷംതോറും മില്യൺ കണക്കിനാളുകളുടെ മരണത്തിന് കാരണമാകുന്നതായും സംഘടന അറിയിച്ചു. ലോകത്തിന്റെ എല്ലാ ഭാഗവും മലിനവായു നിറഞ്ഞിരിക്കുകയാണെന്നും പുതിയ കണക്കുകൾ ചൂണ്ടിക്കാട്ടി യുഎൻ ഏജൻസി വ്യക്തമാക്കി. ദരിദ്ര രാജ്യങ്ങളിലാണ് കൂടുതൽ മലിനീകരണമെന്നും പറഞ്ഞു.

നാലു വർഷം മുമ്പ് നടത്തിയ പഠനത്തിൽ 90 ശതമാനം പേർ മലിനവായു ശ്വസിക്കേണ്ടി വരുന്നതായാണ് കണ്ടെത്തിയിരുന്നത്. കൊവിഡ് ലോക്ഡൗണും യാത്രാനിയന്ത്രണങ്ങളും വഴി വായുമലിനീകരണത്തിൽ ചെറിയ കുറവുണ്ടായിരുന്നെങ്കിലും ഇപ്പോഴും പ്രശ്‌നം തുടരുകയാണെന്നും ലോകാരോഗ്യ സംഘടന ഓർമിപ്പിച്ചു.

വർഷത്തിൽ ഏഴു ദശലക്ഷം പേർ മരിക്കുന്നത് വായു മലിനീകരണം മൂലമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) 2021ൽ പുറത്തിറക്കിയ എയർ ക്വാളിറ്റി ഗൈഡ്ലൈൻസിൽ (എക്യൂജിസ്) പറഞ്ഞിരുന്നു. വായു മലിനീകരണം കൂടുതലുള്ള ലോകത്തെ 50 നഗരങ്ങളിൽ 35 എണ്ണവും ഇന്ത്യയിലാണെന്ന് 2020 ലെ ലോക എയർ ക്വാളിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Related posts

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ; ഏറ്റവും കൂടുതൽ തൃശൂരിൽ

sandeep

വിവാഹനിശ്ചയ ആഘോഷത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു; യുവതിക്ക് ദാരുണാന്ത്യം

sandeep

‘ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി നടക്കും, വിഭാഗീയ പ്രവര്‍ത്തനമല്ല’; കെപിസിസി അന്ത്യശാസനത്തെ മറികടക്കാന്‍ ആര്യാടന്‍ ഷൗക്കത്ത്

sandeep

Leave a Comment