Sports World News

അല്‍ക്കാരസ് വിംബിള്‍ഡണ്‍ ചാംപ്യനായത് എങ്ങനെ? വിജയത്തില്‍ ന്യൂമറോളജിയുടെ പങ്ക്

2023 ജൂലൈ 16ന് ലോകത്തിന് പുതിയ വിംബിള്‍ഡണ്‍ ചാംപ്യനെ ലഭിച്ചിരിക്കുകയാണ്. 2003 മേയ് 5ന് ജനിച്ച കാര്‍ലോസ് അല്‍ക്കാരസ്‌ തന്റെ 20-ാമത്തെ വയസ്സില്‍ വിംബിള്‍ഡണ്‍ ചാംപ്യന്‍ പട്ടം ഉയര്‍ത്തിയിരിക്കുകയാണ്. വിജയത്തിലേക്ക് അല്‍കാരസിനെ എത്തിച്ചത് അദ്ദേഹത്തിന്റെ ഫിസിക് നമ്പറായ അഞ്ചും ഡെസ്റ്റിനി നമ്പറായ ആറും ആണെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവുമില്ല. സ്പാനിഷ് ടെന്നീസ് കളിക്കാരനായ അദ്ദേഹം പുരുഷന്മാരുടെ സിംഗിള്‍സില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയിരിക്കുകയാണ്.

ഏറ്റവും ഭാഗ്യം നിറഞ്ഞ ജനനത്തീയതിയിലാണ് അദ്ദേഹത്തിന്റെ ജനനമെന്നത് എടുത്തുപറയണം. രണ്ട് തവണ അഞ്ച് എന്ന സംഖ്യയും അദ്ദേഹത്തിന്റെ ജനനത്തീയതിയിലുണ്ട്. ഏറ്റവും ഉയര്‍ന്ന സ്ഥാനത്ത് എത്താനുള്ള അദ്ദേഹത്തിന്റെ കഴിവാണ് ഇത് തെളിയിക്കുന്നത്. ഒപ്പം ലോകപ്രശസ്തിയും കരസ്ഥമാക്കിയിരിക്കുന്നു. അദ്ദേഹം ഒരു യുഗത്തിലെ എന്നതിലുപരിയായി ഈ യുഗം അദ്ദേഹത്തിന്റേതാണ് എന്ന് തന്നെ പറയാം. ഒരു ടെന്നിസ് കളിക്കാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് സംസാരിക്കാം.

കളിയിലുടനീളം ആക്രമിച്ച് എതിരാളിയെ നേരിടുന്ന ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. അത് അദ്ദേഹത്തിന്റെ ഫിസിക് നമ്പറായ അഞ്ച് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഗ്രഹമായ ബുധന്റെ അടിസ്ഥാന സ്വഭാവമാണ്.

കോര്‍ട്ടിന്റെ എല്ലാ ഭാഗത്തുനിന്നും അദ്ദേഹം എതിരാളിക്കെതിരേ ആഞ്ഞടിച്ചു. റാഫേല്‍ നദാലിന്റെ കളിയുമായി ഇതിന് ഏറെ സാമ്യമുണ്ട്. എപ്പോഴും ബുധന്റെ സ്വാധീനത്തിലുള്ള വ്യക്തിയാണ് റാഫേല്‍ നദാല്‍. അല്‍ക്കാരസ് വിംബിള്‍ഡന്‍ കപ്പ് ഉയര്‍ത്തിയ, ഫൈനല്‍ കളിച്ച 2023 ജൂലൈ 16 എന്ന ദിവസവും അദ്ദേഹത്തിന്റെ വിജയത്തിന് വലിയൊരു കാരണമാണ്. വിജയം നേടുന്നതിന് ഈ ദിവസവും ന്യൂമറോളജി പ്രകാരം വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ, അല്‍ക്കാരസിന് കൃത്യമായ മാര്‍ഗനിര്‍ദേശവും പരിശീലനവും ഉറപ്പാക്കിയ അദ്ദേഹത്തിന്റെ കോച്ചും ഈ വന്‍വിജയത്തിന്റെ ഭാഗമായിട്ടുണ്ട്.

Related posts

ഫേസ്ബുക്ക് ജന്മം കൊണ്ട വീട് വില്പനയ്ക്ക്…

Sree

ഗ്രാമത്തിന് മുകളിൽ നിഗൂഢമായ “പർപ്പിൾ മേഘം”; അമ്പരന്ന് ആളുകൾ…

Sree

എറണാകുളം ഉൾപ്പെടെ 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; അറബികടലിൽ രൂപപ്പെട്ട ന്യുന മർദ്ദം തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു

Akhil

Leave a Comment