Kerala News latest news thrissur Traffic

ഡ്യൂട്ടി സമയം കഴിഞ്ഞു; തീവണ്ടി പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് പോയി,ഗതാഗതം മുടങ്ങി

പുതുക്കാട്: ജോലിസമയം കഴിഞ്ഞതോടെ ചരക്കുവണ്ടി പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി. ഇതോടെ പുതുക്കാട് റെയില്‍വേ ഗേറ്റില്‍ രണ്ടരമണിക്കൂര്‍ ഗതാഗതം മുടങ്ങി.

പുതുക്കാട് -ഊരകം റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി. ചൊവ്വാഴ്ച രാവിലെ 5.30 നായിരുന്നു സംഭവം. ഇരുമ്പനത്തേക്ക് ഇന്ധനം നിറയ്ക്കാൻ പോയ ചരക്കുതീവണ്ടി പാതിവഴിയിൽ നിർത്തിയാണ് ലോക്കോ പൈലറ്റ് വീട്ടിൽ പോയത്. ഡ്യൂട്ടി ഏറ്റെടുക്കേണ്ട ആൾ എത്താത്തതിനാലാണ് ലോക്കോ പൈലറ്റ് പുതുക്കാട്ട് യാത്ര അവസാനിപ്പിച്ചത്. രണ്ടര മണിക്കൂറിനുശേഷം എറണാകുളം- കണ്ണൂർ ഇന്റർസിറ്റിയുടെ ലോക്കോ പൈലറ്റിനെ എത്തിച്ച് ചരക്കുവണ്ടി മാറ്റിയ ശേഷമാണ് വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ തീവണ്ടി ഗതാഗതത്തിന് തടസമുണ്ടായില്ല.

ചെറിയ സ്റ്റേഷനായതിനാൽ ട്രെയിൻ നിർത്തിയാൽ ഇവിടെ റെയിൽവേഗേറ്റ് അടച്ചിടേണ്ടിവരും. അതാണ് വാഹനഗതാഗതം തടസ്സപ്പെടാൻ കാരണം. തീവണ്ടി കുറുകെ ഇട്ടതിനാൽ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാനും യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർ ചരക്കുവണ്ടിയുടെ അടിയിലൂടെ നൂണ്ടിറങ്ങിയാണ് മറുവശത്തെ പാറ്റ്ഫോമിലെത്തിയത്.

READ MORE: https://www.e24newskerala.com/

Related posts

അജ്ഞാത മൃതദേഹം കണ്ടെത്തി

sandeep

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ 3 പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്; പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

sandeep

ഒന്നര മണിക്കൂർ മൊബൈലും ടിവിയും വേണ്ട; വിദ്യാർത്ഥികൾക്ക് പാഠമായി ഒരു ഗ്രാമം

sandeep

Leave a Comment