Kerala News latest news must read thiruvananthapuram

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് നവജാത ശിശുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പോത്തൻകോട് മഞ്ഞമല കുറവൻ വിളാകത്ത് വീട്ടിൽ സുരിത – സജി ദമ്പതികളുടെ മകൻ ശ്രീദേവിനെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

36 ദിവസം മാത്രമാണ് കുഞ്ഞിന്റെ പ്രായം. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നു മണിയോടുകൂടി പോത്തൻകോട് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.

ഇതിനിടെയാണ് കുഞ്ഞിന്റെ ടവ്വൽ കിണറിന്റെ കൈവരിയിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് അ​ഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവർ കിണറ്റിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

നിലവിൽ മാതാവടക്കം ഉള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരശേഖരണത്തിനായാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു. അതേസമയം മാതാവിന്റെ സഹോദരിയുടെ ഭർത്താവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ഇയാൾ ഇന്നലെ വീട്ടിലേക്കെത്തിയിരുന്നെന്നും ഭാര്യയുമായി തർക്കങ്ങൾ ഉണ്ടായതായും സൂചനകൾ പുറത്തുവരുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ALSO READ:ഷഹ്ന ഭര്‍തൃവീട്ടില്‍ നേരിട്ടത് ക്രൂര പീഡനം; മര്‍ദ്ദനമേറ്റതിന്റെ തെളിവ് പുറത്ത്

Related posts

മലപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Akhil

എം.കെ. ശാന്ത അന്തരിച്ചു

Akhil

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

Akhil

Leave a Comment