Kerala News latest news pathanamthitta suicide Trending Now

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയില്‍; ചുവരിൽ കുറിപ്പ്……

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ. ഗണേഷ് കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ചയായിരുന്നു
സംഭവം.

വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘തോറ്റു പോയി, എല്ലാ അർഥത്തിലും’ എന്ന് ചുവരിൽ എഴുതിവെച്ചിട്ടുണ്ട്. മഷിയിൽ കൈ മുക്കി ചുവരിൽ പതിച്ചതായും കണ്ടെത്തി. ചൊവ്വാഴ്ച രാത്രി പത്ത് മണിവരെ സമീപത്തെ ഇന്ഡോർ സ്റ്റേഡിയത്തിൽ സഹഡോക്ടർമാരോടൊപ്പം ഇദ്ദേഹം ഫുട്ബോൾ കളിച്ചിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഗണേഷ് കുമാര്‍. രാവിലെ പ്രഭാത ഭക്ഷണവുമായി

വീട്ടിലെത്തിയ സുഹൃത്ത് വിളിച്ചപ്പോള്‍ ഡോക്ടര്‍ വാതില്‍ തുറന്നിരുന്നില്ല. ശേഷം വീട്ടുടമയും സുഹൃത്തും നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

Related posts

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ; 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎല്‍ ടീം

sandeep

മൂന്നാർ സൈലൻ്റ് വാലി എസ്റ്റേറ്റിൽ കാട്ടുകൊമ്പൻ പടയപ്പ റേഷൻകട ഭാഗികമായി തകർത്തു.

sandeep

വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം

sandeep

Leave a Comment