India must read National News Sports

വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്; എട മോനെ സുജിത്തേ, എല്ലാം കാണുന്നുണ്ട്; മറുപടിയുമായി സഞ്ജു സാംസൺ

പാലക്കാട്, ഒറ്റപ്പാലം സ്വദേശി സുജിത് തന്റെ വീടിന്റെ മേല്‍ക്കൂരയില്‍ ഒരുക്കിയ ചിത്രമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയിൽ വൈറൽ.

ഉയരത്തില്‍ നിന്ന് നോക്കിയാല്‍ പോലും കാണാനാവുന്ന സഞ്ജുവിന്റെ വലിയ ചിത്രമാണ് സുജിത്ത് വരച്ചത്.

ചിത്രത്തിന് പിറകെ ‘ആവേശം’ സിനിമയുടെ പാട്ടും. പോസ്റ്റ് കാണാം. ചിത്രമൊരുക്കുന്ന വിഡിയോ പങ്കുവെക്കുന്നതിനൊപ്പം സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിന്റെ ഔദ്യോഗിക അക്കൗണ്ടിയും ടാഗ് ചെയ്തിട്ടുണ്ട്. എന്തായാലും സംഭവം സഞ്ജുവിന്റെ ശ്രദ്ധയിലും പെട്ടു.

അദ്ദേഹം കമന്റുമായയെത്തി. ‘എട മോനെ… സുജിത്തേ…’ എന്ന കമന്റാണ് സഞ്ജു കുറിച്ചിട്ടത്. നിരവധി ആരാധകരാണ് സഞ്ജുവിന്റെ കമന്റിന് മറുപടിയുമായി എത്തിയത്.

അതിലൊരാള്‍ പറഞ്ഞത്, രാജസ്ഥാന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്യൂവെന്നാണ്. അധികം വൈകാതെ സംഭവം ഔദ്യോഗിക അക്കൗണ്ടിലും എത്തി.

Related posts

ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

sandeep

Gold Price Today: സ്വർണവില വീണ്ടും 44,000ന് മുകളിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

sandeep

വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണം; ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയിൽ

sandeep

Leave a Comment