kamala surayya
Special

ഓര്‍മകളില്‍ നിറഞ്ഞ് മലയാളത്തിന്റെ മാധവിക്കുട്ടി

മാധവിക്കുട്ടിയെന്ന കമലാ സുരയ്യയുടെ ഓര്‍മകള്‍ക്ക് ഇന്ന് 13 വര്‍ഷം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതിയ സുരയ്യ വിശ്വസാഹിത്യരംഗത്ത് പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരിയാണ്. എഴുത്ത് സ്വയംസമര്‍പ്പണമായിരുന്നു കമലാദാസിന്. കഥപറഞ്ഞു പറഞ്ഞ് കഥയായി മാറിയ എഴുത്തുകാരി. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്ന എന്റെ കഥയിലൂടെ വായനക്കാരെ വിസ്മയപ്പെടുത്തി സുരയ്യ.
മറ്റുള്ളവര്‍ പറയാന്‍ മടിച്ച കാര്യങ്ങള്‍ തുറന്നെഴുതി. സമൂഹത്തിലെ കാപട്യങ്ങളെ എഴുത്തിലൂടെ തുറന്നുകാട്ടി. വിമര്‍ശനവും വിവാദങ്ങളും പിന്‍തുടര്‍ന്നപ്പോഴും ഭയക്കാതെ എഴുത്തുതുടര്‍ന്നു. കഥകളിലൂടെ തൊലി കീറി മജ്ജപുറത്തുകാണിക്കുകയാണു ഞാന്‍ എന്ന് കഥാകാരി ഒരിക്കല്‍ പറഞ്ഞു.

അനുഭവങ്ങളെന്നും സ്വപ്നസഞ്ചാരമെന്നും മാധവിക്കുട്ടി തന്നെ വിശേഷിപ്പിച്ച കഥകളോരോന്നും ഹൃദയത്തില്‍ സൂക്ഷിച്ച സ്‌നേഹത്തിന്റെയും സ്വാതന്ത്രേ്യച്ഛയുടേയും തുറന്നുപറച്ചിലുകളായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെയും അഗ്രഹങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാന്‍ തുനിഞ്ഞ മാധവിക്കുട്ടിയുടെ ഭാവനയില്‍ വിരിഞ്ഞ കഥകള്‍ പലതും ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു.

ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങള്‍ വരച്ചിട്ട മനോമി, ചന്ദനമരങ്ങള്‍, ബാല്യകാലസ്മരണകള്‍, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍ തുടങ്ങി നിരവധി രചനകള്‍. സമ്മര്‍ ഇന്‍ കല്‍ക്കത്ത, ആല്‍ഫബറ്റ് ഓഫ് ലസ്റ്റ്, ദ് ഡിസന്റന്‍സ്, ഓള്‍ഡ് പ്ലേ ഹൗസ് തുടങ്ങിയ ഇംഗ്‌ളീഷ് കവിതാസമാഹാരങ്ങള്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ കമലാദാസിനെ തേടിയെത്തി. 1999ല്‍ ഇസ്ലാം മതം സ്വീകരിച്ച മാധവിക്കുട്ടി പിന്നീട് സുരയ്യ എന്ന പേരിലാണ് അറിയപ്പെട്ടത്.

കഥകളുടെ ലോകത്തുനിന്ന് മടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും നീര്‍മാതളത്തിന്റെ സുഗന്ധം നിറഞ്ഞ അക്ഷരങ്ങളും ഓര്‍മകളും വായനക്കാരുടെ ഹൃദയത്തില്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു.

Related posts

ഇന്ന് അധ്യാപകദിനം; Teacher’s Day

Sree

തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറത്ത് ചാള ചാകര; വിഡിയോ

Editor

സിനിമയെ വെല്ലുന്ന മോഷണം,തമിഴ്നാട്ടിൽ 600 മൊബൈൽ ടവറുകൾ മോഷ്ടിച്ച് കടത്തി

Sree

Leave a Comment