Special

ഇതിനോടകം സഞ്ചരിച്ചത് 22 രാജ്യങ്ങൾ; ലോകം ചുറ്റാൻ പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ച് ദമ്പതികൾ…

തള്ളിനീക്കാനുള്ള ദിവസങ്ങളല്ല പിന്നിടാനുള്ള ദൂരങ്ങളും കാഴ്ചകളും നിരവധിയാണ്. ആഗ്രഹ പൂർത്തീകരണത്തിനായി വയസെന്ന അക്കങ്ങളെ തള്ളിനീക്കി ജീവിതം യാത്രകൾ കൊണ്ട് നിറയ്ക്കുന്ന ദമ്പതികളെ പരിചയപ്പെടാം. ഉത്തർപ്രദേശിലെ നോയിഡയിലാണ് ഇവരുടെ താമസം. ഇതുവരെയുള്ള ജീവിത സമ്പാദ്യം കൊണ്ട് ലോകം ചുറ്റിക്കറങ്ങുക എന്നതാണ് ഇവരുടെ ഏറ്റവും വലിയ സ്വപ്നം. പ്രായം വെറും സംഖ്യ മാത്രമാണ്. ജീവിതത്തിലെ ഒരു സ്വപ്നങ്ങൾക്കുമുള്ള വിലങ്ങുതടിയല്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഇവരുടെ ജീവിതം തന്നെ പഠിപ്പിക്കുന്നത്.

യോഗ്വേഷർ ബെല്ലയും സുഷമ ബട്ടയും 1976 ലാണ് വിവാഹിതരാകുന്നത്. ഇന്ന് യോഗ്വേഷറിന് 72 വയസും സുഷമയ്ക്ക് 68 വയസും പ്രായമുണ്ട്. പക്ഷെ ഇന്നും ചെറുപ്പമാണ് അവർക്ക്. വഴികളും ദൂരങ്ങളും കീഴടക്കി യാത്രയിലാണ് അവർ. ഇക്കാലയളവിൽ 22 രാജ്യങ്ങളാണ് യോഗ്വേഷറും സുഷമയും സഞ്ചരിച്ചത്. ഇന്ത്യയിൽ സഞ്ചരിക്കുമ്പോൾ ഭൂരിഭാഗവും ബുള്ളറ്റിൽ തന്നെയാണ് സഞ്ചരിക്കാറ്. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങൾ ഇന്ത്യക്കകത്ത് അവർ സന്ദർശിച്ചിട്ടുണ്ട്. റോഡ് യാത്രയാണ് ഇരുവർക്കും ഏറെ ഇഷ്ടം.

യാത്രയിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഞങ്ങൾ. യാത്രകളിലൂടെ വേറിട്ട നിരവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് ഇവർ രണ്ടുപേരും. ഇരുവരുടെയും മനസിന് ഇപ്പോഴും കൗമാര പ്രായമാണ്. നാല് വർഷം മുമ്പാണ് റിവർ റാഫ്റ്റിംഗ് ചെയ്തത്. യാത്ര ഇഷ്ടപെടുന്നവരോട് സുഷമയ്ക്ക് പറയാനുള്ളത് ഇത്രമാത്രം…
ഈ പ്രായത്തിൽ ചെയ്യാൻ സാധിക്കില്ലെന്ന് ആളുകൾ പറയുന്ന കാര്യങ്ങളാണിപ്പോൾ ഞങ്ങൾ ചെയ്യുന്നത്. പ്രായം നമ്മുടെ ഉള്ളിലാണ്. ചിന്തകളിലാണ്. സന്തോഷമുള്ളത് ചെയ്ത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.

ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യോഗ്വേഷർ ബെല്ല.സുഷമ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥയുമായിരുന്നു. ആറു വർഷം മുമ്പാണ് ഉത്തർപ്രദേശിലേക്ക് താമസം മാറുന്നത്. തങ്ങളുടെ സമ്പാദ്യമെല്ലാം ആവുന്നകാലം വരെ യാത്രയ്ക്കായി ചെലവഴിക്കണം എന്നാണ് ആഗ്രഹം. ഫ്ലാറ്റിൽ യാത്ര സാമഗ്രികൾ സൂക്ഷിക്കാൻ മാത്രമായി ഒരു മുറി തന്നെയുണ്ട്. ഇന്നും യാത്രകൾ തുടരുകയാണ് ഇരുവരും. കാണാനാഗ്രഹിച്ച ഇടങ്ങളിൽ എല്ലാം കാല്പാടുകൾ പതിപ്പിച്ച് മുന്നോട്ട്….

Related posts

സർക്കാർ ഓഫീസിൽ ഹെൽമറ്റിട്ട് ജോലി ചെയ്ത് ജീവനക്കാർ; കാരണമിതാണ്

Akhil

22 വർഷം പഴക്കമുള്ള മാരുതി 800 നിരത്തിലിറക്കി എംജി ശ്രീകുമാർ

Editor

നരബലിക്കായി ഷാഫി കൂടുതൽ സ്ത്രീകളെ തിരുവല്ലയിൽ എത്തിക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Editor

Leave a Comment