Special

ഗുലാബ് ജാമുൻ എയര്‍പോര്‍ട്ടിൽ ഉപേക്ഷിക്കേണ്ടി വന്നു; ജീവനക്കാർക്ക് തന്നെ വിതരണം ചെയ്ത് യുവാവ്…

വിമാനത്താവളങ്ങളിൽ നടക്കുന്ന കർശനമായ പരിശോധനയെ കുറിച്ച് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ നമുക്ക് പ്രിയപ്പെട്ട പല സാധനങ്ങളും എയർപോർട്ടിൽ തന്നെ ഉപേക്ഷിക്കേണ്ടിവരാറുണ്ട്. അതിൽ മിക്കതും ഭക്ഷണ സാധനങ്ങൾ ആകാനാണ് സാധ്യത. അത്തരത്തിൽ ഒരു ചെറുപ്പക്കാരന് എയർപോർട്ടിൽ വെച്ച് നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹിമാന്‍ഷു ദേവ്ഗൺ എന്ന യുവാവിനാണ് തായ്‌ലന്‍ഡിലെ ഫുക്കറ്റ് വിമാനത്താവളത്തില്‍ തനിക്ക് പ്രിയപ്പെട്ട ഭക്ഷണം ഉപേക്ഷിക്കേണ്ടി വന്നത്. എന്നാൽ ഹിമാന്‍ഷു അതിനെ നേരിട്ട രീതിയാണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടിയത്.

ലഗേജിനൊപ്പം ഹിമാന്‍ഷു കൊണ്ടുപോയ ഒരു ടിന്‍ ഗുലാബ് ജാമുനാണ് പ്രശ്നക്കാരനായത്. ഭക്ഷണ വസ്തുക്കള്‍ കൊണ്ടുപോകാനുള്ള അനുമതി ഇല്ലെന്നും അതുകൊണ്ട് ബാഗില്‍ നിന്ന് ഗുലാബ് ജാമുൻ എടുത്തുകളയണമെന്നും അധികൃതര്‍ ഹിമാന്‍ഷുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് അവിടെ ഉപേക്ഷിക്കാൻ ഹിമാൻഷുവിന് കഴിഞ്ഞില്ല. അതിന് ഒരു പരിഹാരമായി അദ്ദേഹം ചെയ്തത് ടിന്‍ പൊട്ടിച്ച് അതിൽ ഗുലാബ് ജാമുൻ ഉദ്യോഗസ്ഥർക്ക് തന്നെ നൽകുകയാണ്.

ചില ജീവനക്കാർ അത് വാങ്ങി കഴിച്ചു. എന്നാൽ മറ്റുചിലർ മടിച്ചുനിന്നു. ഹിമാൻഷു തന്നെയാണ് ഇതിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. വളരെ പെട്ടന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. 1.2 മില്ല്യണ്‍ ആളുകള്‍ ഈ വീഡിയോ കണ്ടു. അമ്പതിനായിരത്തില്‍ അധികം പേര്‍ ലൈക്കും ചെയ്തു.

READMORE : വനിതാ ഏഷ്യാ കപ്പ്; പാകിസ്താനെ അട്ടിമറിച്ച് തായ്ലൻഡ്: വിഡിയോ

Related posts

ലോകത്തിലെ മികച്ച നഗരം മിയാമി; ദുബായ് മൂന്നാമത്

sandeep

സ്വിസ് ബാങ്കിൽ ഇന്ത്യൻ കള്ളപ്പണം കുമിഞ്ഞുകൂടുന്നു

Sree

തൃശൂർ പൂരം: സാമ്പിള്‍ വെടിക്കെട്ട് രാത്രി; നഗരത്തില്‍ ഗതാഗത നിയന്ത്രണം

Sree

Leave a Comment